വള്ളിയൂര്‍കാവ് ഭഗവതി ക്ഷേത്രം ആല്‍ത്തറയുടെ തറക്കല്ലിടല്‍ കര്‍മ്മം നടത്തി

0

മാനന്തവാടി ശ്രീ വള്ളിയൂര്‍കാവ് ഭഗവതി ക്ഷേത്രത്തിലെ ആല്‍ത്തറയുടെ തറക്കല്ലിടല്‍ കര്‍മ്മം നടത്തി. ക്ഷേത്രം തന്ത്രി ബഹ്മശ്രീ തെക്കിനിയേടത്ത് തരണനല്ലര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ശോഭരാജന്‍, ട്രസ്റ്റിമാരായ ഏച്ചോം ഗോപി, ഇ.പി. മോഹന്‍ദാസ്, എക്സിക്യൂട്ടീവ് ഓഫീസര്‍ കെ.വി. നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി ശ്രീജേഷ് നമ്പൂതിരി, കടമന ബാബു, ഇ.വി വനജാക്ഷി, ഇ.പി രമണി തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!