റേഷന്‍ കടകളില്‍ അപേക്ഷ നല്‍കിയും കാര്‍ഡ് പുതുക്കാം
റേഷന്‍ കാര്‍ഡുകളില്‍ കാലങ്ങളായി നിലനില്‍ക്കുന്ന പിശകുകള്‍ തിരുത്താന്‍ റേഷന്‍ കടകളിലും അപേക്ഷ നല്‍കാം. റേഷന്‍ കാര്‍ഡ് ശുദ്ധീകരിക്കാനുള്ള ‘തെളിമ പദ്ധതി’യില്‍ ഡിസംബര്‍ 15 വരെ അവസരമുണ്ടാകും.2017-ല്‍ റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട റേഷന്‍ കാര്‍ഡ് മാനേജ്മെന്റ് സിസ്റ്റത്തില്‍ ഡേറ്റാ എന്‍ട്രി വരുത്തിയപ്പോള്‍ ഉണ്ടായ തെറ്റുകളാണ് തിരുത്താനാവുക. കാര്‍ഡ് ഉടമകളുടെയും അംഗങ്ങളുടെയും ആധാര്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കണം.
ഡ്രോപ് ബോക്‌സ് എങ്ങനെ
അംഗങ്ങളുടെ പേര്, വയസ്സ്, വിലാസം, കാര്‍ഡുടമയുമായുള്ള ബന്ധം, എല്‍.പി.ജി., വൈദ്യുതി എന്നിവയില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍ എന്നിവ പുതുക്കാം. എന്നാല്‍, റേഷന്‍ കാര്‍ഡുകളുടെ മുന്‍ഗണനാമാറ്റം, വരുമാനം, വീടിന്റെ വിസ്തീര്‍ണം, വാഹനങ്ങളുടെ വിവരം എന്നിവ തിരുത്താന്‍ ഈ പദ്ധതിപ്രകാരം സാധിക്കില്ല.
കടകളില്‍ സ്ഥാപിച്ചിട്ടുള്ള ‘ഡ്രോപ്പ് ബോക്‌സു’കളില്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പിയും തിരുത്തല്‍ വരുത്തേണ്ട കാര്യം വ്യക്തമാക്കിയുള്ള അപേക്ഷ ഫോണ്‍ നമ്പര്‍ സഹിതം വെള്ളക്കടലാസില്‍ എഴുതിയും നിക്ഷേപിച്ചാല്‍ മതി. ഇത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ശേഖരിക്കും. അപേക്ഷകരെ ഫോണില്‍ ബന്ധപ്പെട്ടശേഷം തുടര്‍നടപടികളെടുക്കും. ഇതിനുപുറമേ, അക്ഷയകേന്ദ്രങ്ങള്‍ വഴിയും ecitizen.civilsupplieskerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും തിരുത്തല്‍ വരുത്താം. അക്ഷയകേന്ദ്രങ്ങള്‍ വഴിയുള്ള സര്‍വീസിന് ഫീസടയ്ക്കണം.