ഭര്‍തൃവീട്ടില്‍ നവവധു ദൂരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.പെരിക്കല്ലൂര്‍ കടവ് തകിടിയില്‍ ഷാജഹാന്റേയും, ഉഷയുടേയും മകള്‍ റെനീഷ (27) യാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് 6 മണിയോടെയാണ് ശുചി മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എട്ടു മാസം മുമ്പാണ് പേരാമ്പ്ര കാഞ്ഞിറോലി വിപിലേഷുമായുള്ള റെനീഷയുടെ വിവാഹം.മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ പേരാമ്പ്ര പോലീസില്‍ പരാതി നല്‍കി.
വിപിലേഷിന്റെ വീട്ടിലെ ശുചിമുറിയിലാണ് റെനീഷയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ പേരാമ്പ്ര പോലീസില്‍ പരാതി നല്‍കി. ഒരിക്കലും മകള്‍ ആത്മഹത്യ ചെയ്യില്ലന്നാണ് പിതാവ് ഷാജഹാന്‍ പറയുന്നത്. പേരാമ്പ്രാ പോലീസും, തഹസിദാരും ചേര്‍ന്ന് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. ഷെറീന, റെഷീന എന്നിവരാണ് സഹോദരങ്ങള്‍
Sign in
Sign in
Recover your password.
A password will be e-mailed to you.