സര്‍ക്കാര്‍ വന്യമൃഗശല്യത്തെ കാണുന്നത് ലാഘവത്തോടെ

0

ജനങ്ങളുടെ ജീവനും സ്വത്തിനും വില കല്‍പ്പിക്കാത്ത സര്‍ക്കാര്‍ വയനാട്ടിലെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നായ വന്യമൃഗശല്യത്തെ കാണുന്നത് ലാഘവത്തോടെയാണെന്ന് എ ഐ സി സി സെക്രട്ടറി പി വി മോഹന്‍. വന്യമൃഗശല്യത്തിന് പരിഹാരം കാണണമെന്നവശ്യപ്പെട്ട് കലക്ട്രേറ്റിന് മുമ്പില്‍ നടത്തിയ ഉപവാസസമരത്തില്‍ സംസാരിക്കുകയായിരുന്നു.ഭരണഘടനയില്‍ പറയുന്നത് പ്രകാരം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനാണ്.എന്നാല്‍ അത് ഇവിടെ പാലിക്കപ്പെടുന്നില്ലെന്നും പി വി മോഹന്‍.

ഭരണഘടനയില്‍ പറയുന്നത് പ്രകാരം ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനാണ്. എന്നാല്‍ അത് ഇവിടെ പാലിക്കപ്പെടുന്നില്ലെന്നും, വന്യമൃഗശല്യം പരിഹരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ അലംഭാവം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷികമേഖലയില്‍ വിലത്തകര്‍ച്ചയും വിളനാശവും നേരിടുന്ന ഘട്ടത്തില്‍ കൂടിയാണ് വന്യമൃഗശല്യം കൂടി അനുഭവിക്കേണ്ടിവരുന്നത്. ഇക്കാര്യത്തില്‍ കേന്ദ്ര-കേരളാ സര്‍ക്കാരുകള്‍ ഒരേ സമീപനമാണ് സ്വീകരിക്കുന്നത്. ഈ സമരം കര്‍ഷകരും ആദിവാസികളുമടങ്ങുന്ന വയനാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നും, കര്‍ഷകരെയടക്കം അണിനിരത്തികൊണ്ട് സമരം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ ഉപവാസസമരം ഉദ്ഘാടനം ചെയ്തു. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, പി കെ ജയലക്ഷ്മി, അഡ്വ. എന്‍ കെ വര്‍ഗീസ്, എം ജി ബിജു, ബിനുതോമസ്, പി പി ആലി എന്നിവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!