ടീ ബോര്‍ഡ് ഓഫീസ് അടച്ചുപൂട്ടി
ചെറുകിട തേയില കര്‍ഷക അസോസിയേഷന്റെ കണക്ക് പ്രകാരം എണ്ണായിരത്തോളം തേയില കര്‍ഷകരാണ് വയനാട്ടിലുള്ളത്.ഇവരുടെയും വന്‍കിടതേയിലത്തോട്ടങ്ങളുടെയും തേയില തോട്ടങ്ങളിലെ തൊഴിലാളികളുടെയും.എല്ലാ വിധ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുകയോ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയോ ചെയ്തിരുന്നവയനാട്ടിലെ ഏക ഓഫീസായ ടീബോര്‍ഡിന്റെ സബ് റീജിണല്‍ ഓഫീസാണ് അടച്ച് പൂട്ടിയത്.സാമ്പത്തിക പ്രതിസന്ധിയാണ് മാനന്തവാടിയിലെ ഓഫീസ് അടച്ച് പൂട്ടാന്‍ കാരണം പറയുന്നത്.മാനന്തവാടിയിലെ സബ് റീജിണല്‍ ഓഫീസ് ഗൂഡല്ലൂരിലുള്ള റീജി നല്‍ ഓഫീസില്‍ ലയിപ്പിക്കുകയും ചെയ്തു.2016 ലാണ് മാനന്തവാടിയില്‍ ടീ ബോര്‍ഡിന്റെ സബ് റീജിണല്‍ ഓഫീസ് തുടങ്ങിയത് ഓഫീസില്‍ ഡവലപ്പ്മെന്റ് ഓഫീസര്‍ അടക്കമുള്ള ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്.ഒക്ടോബര്‍ 11നാണ് മാനന്തവാടിയിലെ ഓഫീസ് നവമ്പര്‍ ഒന്ന് മുതല്‍ അടച്ച് പൂട്ടണമെന്ന് കാണിച്ച് ടീബോര്‍ഡ് ചെയര്‍മാന്‍ ഉത്തരവ് നല്‍കിയത്.കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴില്‍ കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടീ ബോര്‍ഡിന് കേരളത്തില്‍ മാനന്തവാടിയിലും ഇടുക്കി കുമളിയിലുമാണ് ഓഫീസ് ഉള്ളത്.