എംപി രാഹുല്‍ ഗാന്ധി ദുരന്തവും പരാജയവുമാണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. കല്‍പ്പറ്റയില്‍ നടത്തിയ ബിജെപി സമര പ്രഖ്യാപന കണ്‍വെന്‍ഷനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
വയനാടിന്റെ പ്രശ്‌നങ്ങള്‍ ദേശീയ ശ്രദ്ധയില്‍ കൊണ്ടുവരാനോ, അത് പരിഹരിക്കേണ്ട ആത്മാര്‍ത്ഥമായയുള്ള പരിശ്രമമോ എംപി രാഹുല്‍ഗാന്ധിയുടെ ഭാഗത്തുനിന്നോ, സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നോ ഉണ്ടാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.അതുകൊണ്ടാണ് വയനാടിനോടുള്ള അവഗണനയ്‌ക്കെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ ശക്തമായ സമര പ്രഖ്യാപനവുമായിയി മുന്നോട്ടു വന്നതെന്നു അദ്ദേഹം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാത്രിയാത്രാ നിരോധനം, നിലമ്പൂര്‍-നഞ്ചന്‍ഗോഡ് റെയില്‍വേ, വയനാട് മെഡിക്കല്‍ കോളേജ്, ചുരംബദല്‍ റോഡ്, കാര്‍ഷികമേഖലയുടെ തകര്‍ച്ച, ആദിവാസി ജനതയുടെ അടിസ്ഥാന ജീവന്‍ പ്രശ്നങ്ങള്‍, വന്യമൃഗശല്യം തുടങ്ങി ജില്ലയിലെ ജനങ്ങള്‍ നേരിടുന്ന വിഷയങ്ങള്‍ക്ക് പരിഹാരം കാണാന്‍ വയനാട് എംപിക്കോ സര്‍ക്കാരിനോ ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുല്‍ഗാന്ധിയെ ജില്ലയില്‍ എത്തിക്കാതെ ബിജെപിയുടെ സമരം അവസാനിപ്പിക്കില്ലെന്നും, എംപി വയനാട്ടില്‍ വന്ന് താമസിച്ച് ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു
Sign in
Sign in
Recover your password.
A password will be e-mailed to you.