റോഡില്‍ യു.ഡി.എഫ് റീത്ത് വെച്ച് പ്രതിഷേധിച്ചു
പാണ്ടിക്കടവ് – രണ്ടേനാല്‍ റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം ഒ.ആര്‍. കേളു എം.എല്‍.എ നിര്‍വ്വഹിച്ചതിന്റെ ഒന്നാം വാര്‍ഷിക ദിനമായ നവംബര്‍ ഒന്നിന് റോഡ് പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതില്‍ പ്രതിഷേധിച്ച് എടവക പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാണ്ടിക്കടവ് ടൗണില്‍ റീത്ത് വെച്ച് പ്രതിഷേധിച്ചു. പ്രവൃത്തി ഉടനടി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ഹര്‍ത്താല്‍ അടക്കമുള്ള സമര പരിപാടിക്ക് രൂപം നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞു. എടവക മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോര്‍ജ് പടകൂട്ടിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ യോഗം ഡി.സി.സി ജനറല്‍ സെക്രട്ടറി എച്ച്. ബി പ്രദീപ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ബ്രാന്‍ അഹമ്മദ് കുട്ടി, ജില്‍സണ്‍ തൂപ്പുങ്കര, ഇബ്രാഹിം മുതുവോടന്‍, കെ. എം. അഹമ്മദ് കുട്ടി മാസ്റ്റര്‍, കുന്നത്ത് മത്തച്ചന്‍, സി. എച്ച്. ഇബ്രാഹിം, രാജേന്ദ്രന്‍ കാവുങ്ങല്‍, ജോസ് മച്ചുകുഴി, അജ്മല്‍ വട്ടക്കുളം, സജി പള്ളിപ്പാടന്‍, ജോഷി വാണാക്കുടി തുടങ്ങിയവര്‍ സംസാരിച്ചു.