പൊതുഗതാഗതം സജീവമായ സാഹചര്യത്തില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ബസ്സുകളില്‍ പരിശോധന നടത്തി. ആദ്യ ദിനത്തില്‍ പരിശോധിച്ച 225 ബസുകളില്‍ സുരക്ഷാ വീഴ്ച്ചകള്‍ കണ്ടെത്തിയ 59 ബസുകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 40250 രൂപ പിഴയായി ഈടാക്കി. വാഹനങ്ങളുടെ പോരായ്മകള്‍ പരിഹരിച്ച് പുന:പരിശോധനയ്ക്ക് ഹാജരാക്കുവാനും ബസ്സുടമകള്‍ക്ക് നിര്‍ദേശം നല്‍കി. മോട്ടോര്‍ വാഹന വകുപ്പുദ്യോഗസ്ഥര്‍ വിവിധ ബസ് സ്റ്റാന്റുകളിലെത്തിയാണ് പരിശോധന നടത്തിയത്. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ [email protected] എന്ന ഇമെയില്‍ അല്ലെങ്കില്‍ 9188961290 എന്ന ഫോണ്‍ നമ്പര്‍ മുഖേന പൊതു ജനങ്ങള്‍ക്കും പരാതി നല്‍കാവുന്നതാണ്.
കോവിഡ് മഹാമാരി മൂലം ഒന്നര വര്‍ഷമായി നിശ്ചലമായിരുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കാലാവധി ഡിസംബര്‍ 31 വരെ നീട്ടിയ സാഹചര്യത്തിലാണ് സുരക്ഷ ഉറപ്പാക്കുന്നതിനായി പരിശോധന തുടങ്ങിയത്. ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ അനൂപ് വര്‍ക്കി, ആര്‍.ടി.ഒ ഇ. മോഹന്‍ദാസ് എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. വരും ദിവസങ്ങളിലും പരിശോധന തുടരും. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ [email protected] എന്ന ഇമെയില്‍ അല്ലെങ്കില്‍ 9188961290 എന്ന ഫോണ്‍ നമ്പര്‍ മുഖേന പൊതു ജനങ്ങള്‍ക്കും പരാതി നല്‍കാവുന്നതാണ്.