കര്‍ഷകര്‍ക്ക് ഇളവുകള്‍ വേണം എന്‍.എഫ്.പി.ഒ.

0

ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇളവില്ലാതെ തുടരുന്നത് കര്‍ണാടകയിലെ മലയാളി കര്‍ഷകരുടെ പ്രതിസന്ധി അതിരൂക്ഷമാക്കുന്നതായി നാഷണല്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യാത്ര ചെയ്യുന്നതിന് കര്‍ണാടക സര്‍ക്കാര്‍ ആര്‍ ടി പി സി ആര്‍ നിര്‍ബന്ധമാക്കിയാല്‍ കര്‍ഷകര്‍ കൃഷിയിടത്തിലേക്ക് പോകുന്നതിനു വളരെയേറെ ബുദ്ധിമുട്ടുകളാണ് നേരിടുന്നത്. കൃത്യസമയങ്ങളില്‍ കൃഷിയിടത്തിലേക്ക് പോകാന്‍ കഴിയാതെ വിളകളും നശിക്കുന്നു. ഈ അവസ്ഥ തുടര്‍ന്നാല്‍ ഇതരസംസ്ഥാനങ്ങളില്‍ കൃഷി ചെയ്യാന്‍ സാധിക്കാത്ത സാഹചര്യമാണ് ഉണ്ടാകുന്നതെന്നും, ഇത് കണക്കിലെടുത്ത് ആര്‍ ടി പി സി ആര്‍ നിബന്ധനകളില്‍ ഇളവ് നല്‍കുകയോ, പാസ് നല്‍കുകയോ ചെയ്യണമെന്നാണ് ഭാരവാഹികള്‍ അറിയിച്ചു.

ഇതിനായി സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും, വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിമാര്‍ ,മന്ത്രിമാര്‍ എന്നിവര്‍ക്കും ഇരു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്കും നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്. ചെയര്‍മാന്‍ ഫിലിപ്പ് ജോര്‍ജ്, കണ്‍വീനര്‍ എംഎസ് റസാഖ്, ബിനീഷ് ഡൊമിനിക്, ബാബു ചേകാടി, ജോയി ഇരട്ട മുണ്ടയ്ക്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!