മേപ്പാടി ചൂരല്‍മല പ്രവര്‍ത്തി പുനരാരംഭിക്കുന്നതിനായി കിഫ്ബി 35 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും അടിയന്തിരമായി റീടെണ്ടര്‍ നടത്തി അടുത്തമാസം അവസാനത്തോടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
റോഡ് നവീകരണത്തിനുള്ള റീ ടെന്‍ഡര്‍ നടപടികള്‍ വൈകുമെന്നതിനാല്‍ റോഡ് താല്‍ക്കാലികമായി പാച്ച് വര്‍ക്കുകള്‍ നടത്തി സഞ്ചാരയോഗ്യമാക്കും. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.കോഴിക്കോട് കേരള റോഡ് ഫണ്ട് ബോര്‍ഡാണ് പാച്ച് വര്‍ക്കുകള്‍ നടത്തുക.റോഡ് നവീകരണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തിയാക്കി പണി തുടങ്ങും.