കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് പുരോഗമിക്കുന്നു.

0

ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസിയിലെ ഭരണ പ്രതിപക്ഷ തൊഴിലാളി സംഘടനകള്‍ പണിമുടക്ക് ആരംഭിച്ചു. അര്‍ധരാത്രി 12 മുതലാണ് പണിമുടക്ക് തുടങ്ങിയത്. ടി.ഡി.എഫ് 48 മണിക്കൂറും, ബി.എം.എസ്, കെ.എസ്.ആര്‍.ടി.എ തുടങ്ങിയ സംഘടനകള്‍ 24 മണിക്കൂറുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തൊഴിലാളി യൂണിയനുകളുടേത് കടുംപിടുത്തമാണെന്നാണ് സര്‍ക്കാരിന്റെയും, മാനേജ്‌മെന്റിന്റെയും നിലപാട്. പണിമുടക്ക് ഒഴിവാക്കാന്‍ മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് അവശ്യ സര്‍വീസ് നിയമമായ ഡയസ്നോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.ഇടത് വലത് ബി.എം.എസ് യൂണിയനുകള്‍ സംയുക്തമായി സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നതിനാല്‍ ബസ് സര്‍വീസ് പൂര്‍ണമായും തടസപ്പെടും. തൊഴിലാളികള്‍ ആവശ്യപ്പെട്ടിരിക്കുന്നത് വലിയ ശമ്പള വര്‍ധനവാണെന്നും ഇത് പരിശോധിക്കാന്‍ സമയം വേണമെന്നുമാണ് മന്ത്രി ആന്റണി രാജു വ്യക്തമാക്കിയത്.അതേസമയം, കെഎസ്ആര്‍ടിസി സംഘനകളുടെ പണിമുടക്കുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. ഇന്നും നാളെയും ജോലിക്ക് ഹാജരായില്ലെങ്കില്‍ ഡയസ്‌നോണായി കണക്കാക്കും. അതായത് 5,6 തീയതികളില്‍ ഒരു ഉദ്യോഗസ്ഥനെങ്കിലും മുഴുവന്‍ സമയവും ഉണ്ടായിരിക്കണം. നാളെയും മറ്റന്നാളും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും. ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസിയിലെ അംഗീകൃത ട്രേഡ് യൂണിയനുകള്‍ ഇന്നലെ അര്‍ധരാത്രി മുതലാണ് പണിമുടക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!