മാനന്തവാടി പ്രസ്‌ക്ലബ്ബ് അനുശോചിച്ചു

0

താലൂക്കിലെ ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലെ നിറസാന്നിദ്ധ്യമായിരുന്ന കൈപ്പാണി ഇബ്രാഹിമിന്റെ അകാല നിര്യാണത്തില്‍ മാനന്തവാടി പ്രസ്‌ക്ലബ്ബ് അനുശോചനം രേഖപ്പെടുത്തി.ആരോഗ്യമേഖലയില്‍ തുടങ്ങി സമൂഹത്തിന്റെ സര്‍വ്വമേഖലയിലെയും നിര്‍ധനര്‍ക്കും നിരാലംബര്‍ക്കും വേണ്ടി പ്രവര്‍ത്തിച്ച അപൂര്‍വ്വ വ്യക്തിത്വത്തിനുടമയായിരുന്നു കൈപ്പാണി ഇബ്രാഹിം.സ്വന്തം ജീവിതകാര്യങ്ങക്ക് വേണ്ടി പ്രയോജനപ്പെടുത്തുന്നതതിനേക്കാള്‍ അപരന് വേണ്ടി പ്രവര്‍ത്തിക്കാന്‍ സമയം കണ്ടെത്തിയ ഇബ്രാഹിമിന്റെ വിയോഗം ഈ മേഖലയില്‍ കനത്ത നഷ്ടമാണെന്ന് അനുശോചന പ്രമേയത്തില്‍ വ്യക്തമാക്കി.അബ്ദുള്ള പള്ളിയാല്‍ അധ്യക്ഷനായി.ലതീഫ് പടയന്‍,അരുണ്‍വിന്‍സന്റ്,ബിജുകിഴക്കേടം,ജസ്റ്റിന്‍ ചെഞ്ചട്ടയില്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!