കേരള സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാമിഷനും സംയുക്തമായി നടത്തിയ പത്താം തരം തുല്യത പരീക്ഷയില്‍ വയനാട് ജില്ലക്ക് 87.1 ശതമാനം വിജയം. ജില്ലയില്‍ 210 പേരാണ് വിജയിച്ചത്. 241 പേരാണ് പരീക്ഷ എഴുതിയത്. 95 പുരുഷന്‍മാരും 115 പേര്‍ സ്ത്രീകളുമാണ് വിജയിച്ചത്. 42 പേര്‍ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ടവരും 9 പേര്‍ പട്ടിക ജാതിക്കാരുമാണ് വിജയികളായത്.6 ഭിന്ന ശേഷിക്കാരും വിജയികളായി.