വയനാട് ചേമ്പറിന് പുതിയ സാരഥികള്‍

0

 

വയനാട് ചേംബര്‍ ഓഫ് കോമേഴ്സ് അടുത്ത രണ്ടുവര്‍ഷങ്ങളിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.ജോണി പാറ്റാനിയാണ് പുതിയ പ്രസിഡന്റ്. മില്‍ട്ടണ്‍ ഫ്രാന്‍സീസ് പുതിയജനറല്‍ സെക്രട്ടറിയായും വീരേന്ദ്രകുമാര്‍ ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.കല്‍പ്പറ്റയില്‍ ചേര്‍ന്ന യോഗമാണ് പുതിയഭാരവാഹികളെ തെരഞ്ഞെടുത്തത്.2022 മാര്‍ച്ച് മാസത്തില്‍ വയനാട്ടില്‍ നടത്തുന്ന മൂന്ന് അന്തര്‍ദേശിയഇവെന്റുകള്‍ വിജയകരമാക്കാനുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു.

ഇ.പി.മോഹന്‍ദാസ്, മോഹന്‍ ചന്ദ്രഗിരി എന്നിവര്‍ വൈസ്പ്രസിഡന്റുമാരായും വര്‍ഗ്ഗീസ് കെ.ഐ ജോയിന്റ് സെക്രട്ടറിയായും ചുമതലയേറ്റു.കല്‍പ്പറ്റയില്‍ ചേര്‍ന്ന യോഗമാണ് പുതിയഭാരവാഹികളെ തെരഞ്ഞെടുത്തത് .പുതിയ ബോര്‍ഡ് അംഗങ്ങളായി ഭാരവാഹികള്‍ക്ക് പുറമെ അബ്ദുല്‍ മനാഫ്,ഡോക്ടര്‍ സലിം അഡ്വക്കറ്റ് സാദിക്ക് നീലക്കണ്ടി , അഡ്വക്കറ്റ് റഷീദ് ,ജോസ്‌കപ്യാര്‍മല , ഡോക്ടര്‍ വി.ജെ സെബാസ്റ്റിയന്‍ ,എം.സി അബ്ദുല്‍ റഹ്‌മാന്‍, ലൈസരഘു , ജ്യോതിപ്രസാദ് എന്നിവരെയും തെരഞ്ഞെടുത്തു.

2022 മാര്‍ച്ച് മാസത്തില്‍ വയനാട്ടില്‍ നടത്തുന്ന മൂന്ന് അന്തര്‍ദേശിയഇവെന്റുകള്‍ വിജയകരമാക്കാനുള്ള നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു.സഹ്യാദ്രി 2022 എന്ന് പേരിട്ട ഇവെന്റുകളുടെ നടത്തിപ്പിന്ന് ചേംബര്‍ ജനറല്‍സെക്രട്ടറി കൂടിയായ മില്‍ട്ടണ്‍ ഫ്രാന്‍സിസിനെ സി.ഇ.ഓ ആയും യോഗംതിരഞ്ഞെടുത്തു. വെസ്റ്റേണ്‍ ഗാട്ട്സ് ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവല്‍ഇന്റര്‍നാഷ്ണല്‍ എക്സ്പോ , വെസ്റ്റേണ്‍ ഗാട്സ് കോണ്‍ക്ലേവ് എന്നീ മൂന്നുഅന്തര്‍ദേശീയ ഇവെന്റുകളാണ് മാര്‍ച്ച് അഞ്ചു മുതല്‍ 13 വരെ വയനാട്ടില്‍സംഘടിപ്പിക്കുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!