താല്‍കാലിക ജീവനക്കാരോടുള്ള സമീപനം മാറ്റണം- ബാബു പോള്‍
2008ന് മുന്‍പ് പരിതാപകരമായ രീതിയില്‍ അര്‍ഹമായ പരിഗണന ലഭിക്കാതെ ജീവന്‍ പണയം വെച്ച് ജോലിചെയ്തവരാണ് വനംവകുപ്പിലെ ദിവസ വേതന തൊഴിലാളികളെന്ന് കേരള ഫോറസ്റ്റ് വര്‍ക്കേഴ്സ് യൂണിയന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ എം.എല്‍.എയുമായ ബാബു പോള്‍. മാനന്തവാടിയില്‍ ഫോറസ്റ്റ് വര്‍ക്കേഴ്സ് യൂണിയന്‍ വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വനം വകുപ്പിലെ ചില ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ തൊഴിലാളികളോടുള്ള സമീപനം മാറണമെന്നും താല്‍ക്കാലിക വാച്ചര്‍മാര്‍ക്ക് ഉത്സവ ആനുകുല്യം, വേതന വര്‍ധനവ് ഉള്‍പ്പടെ നല്‍ക്കുന്നതിന് സംഘടനയുടെ പ്രവര്‍ത്തനത്തിന്റെ ഫലമായി കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ഇ. ജോര്‍ജ് അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി.കെ. മൂര്‍ത്തി, സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ ബാബു, ജില്ലാ എക്സിക്യൂട്ടിവ് ജോണി മറ്റത്തിലാനി, മണ്ഡലം സെക്രട്ടറി വി.കെ ശശിധരന്‍ എന്നിവര്‍ സംസാരിച്ചു.