ജില്ലയില്‍ സാംസ്‌ക്കാരിക സമുച്ചയം നിര്‍മ്മിക്കും സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍
ജില്ലയില്‍ സാംസ്‌ക്കാരിക സമുച്ചയം നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കുമെന്ന് സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞു.മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.നവോത്ഥാന സാംസ്‌ക്കാരിക നായകരുടെ നാമധേയത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സാംസ്‌ക്കാരിക സമുച്ചയം നിര്‍മ്മിക്കും. കിഫ്ബി പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലും നിര്‍മ്മാണം നടക്കുക.ജില്ലയില്‍ എടച്ചേന കുങ്കന്റെ പേരിലാണ് സമുച്ചയം നിര്‍മ്മിക്കുക.
ഇതിനായി അനുയോജ്യമായ സര്‍ക്കാര്‍-സ്വകാര്യ ഭൂമി ജില്ലാ ഭരണകൂടം പരിശോധിച്ച് വരികയാണ്. അനുയോജ്യമായ ഭൂമി ലഭ്യമാകുന്നതോടെ ജില്ലയില്‍ സാംസ്‌ക്കാരിക സമുച്ചയമുയരുമെന്ന് മന്ത്രി കൂട്ടിചേര്‍ത്തു.