ജാനുവും പ്രശാന്തും ശബ്ദസാമ്പിള്‍ പരിശോധിക്കാന്‍ കോടതി ഉത്തരവ്

0

സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ സികെ ജാനുവിന് കോഴ നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ വീണ്ടും ശബ്ദ പരിശോധന നടത്താന്‍ കോടതി ഉത്തരവ്. ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന അധ്യക്ഷ സി കെ ജാനു, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയല്‍ എന്നിവരുടെ ശബ്ദ സാമ്പിളുകള്‍ പരിശോധിക്കാന്‍ ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്.നവംബര്‍ അഞ്ചിന് കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഇരുവരും എത്തി ശബ്ദ സാംപിള്‍ നല്‍കണം എന്നാണ് ഉത്തരവ്.കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്.

നവംബര്‍ അഞ്ചിന് കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഇരുവരും എത്തി ശബ്ദ സാംപിള്‍ നല്‍കണം എന്നാണ് ഉത്തരവ്.കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കോടതി ഉത്തരവ്. കേസില്‍ നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ജെ ആര്‍ പി ട്രഷറര്‍ പ്രസീത അഴീക്കോട് എന്നിവരുടെ ശബ്ദ സാമ്പിളുകള്‍ അന്വേഷണസംഘം ശേഖരിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ബത്തേരി മണ്ഡലത്തില്‍ എന്‍ ഡി എ സ്ഥാനാര്‍ഥി ആകാന്‍ സി കെ ജാനുവിന്, കെ സുരേന്ദ്രന്‍ 35 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസ്. തിരുവനന്തപുരത്ത് വച്ച് 10 ലക്ഷവും സുല്‍ത്താന്‍ബത്തേരി ഹോം സ്റ്റേ ബിജെപി ജില്ലാ ഭാരവാഹികള്‍ 25 ലക്ഷം രൂപ കൈമാറി എന്നായിരുന്നു പ്രസീതയുടെ വെളിപ്പെടുത്തല്‍ . സുരേന്ദ്രന്‍ ഫോണ്‍ സംഭാഷണവും ഇവര്‍ പുറത്ത് വിട്ടിരുന്നു. ഹോംസ്റ്റേയില്‍ വെച്ച് പ്രശാന്താണ് പണം നല്‍കിയതെന്നും വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രശാന്ത് മലവയലിനെ നേരത്തെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ ജാനുവിനെ തിരുനെല്ലി വീട്ടില്‍ റെയ്ഡ് നടത്തി അന്വേഷണ സംഘം ബന്ധപ്പെട്ട രേഖകളും പിടിച്ചെടുത്തിരുന്നു. പ്രശാന്തിന്റെ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സി കെ ജാനുവും പ്രശാന്തും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തില്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചതായാണ് സൂചന. ഇതിന്റെ ആധികാരികത പരിശോധിക്കാന്‍ ആണ് ശബ്ദ സാമ്പിളുകള്‍ ശേഖരിക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!
13:42