പ്രളയക്കെടുതി മൂലം കൃഷി നശിച്ച കര്‍ഷകര്‍ക്ക് അടിയന്തിര സഹായം നല്‍കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും കാര്‍ഷിക പ്രതിസന്ധി ഉളള ജില്ലയിലെ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണെന്നും കര്‍ഷക വയോ ജനവേദി സംസ്ഥാന പ്രസിഡണ്ട് എന്‍ സുരേന്ദ്രന്‍. പുല്‍പ്പള്ളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉല്‍ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്കുണ്ടായ നഷ്ട പരിഹാരം ശാസ്ത്രീയമായി കണക്കാക്കുക, കാലോചിതമായി നഷ്ടപരിഹാരത്തുക വര്‍ദ്ധിപ്പിക്കുക, വന്യ മൃഗശല്യം നേരിടുന്ന കര്‍ഷകര്‍ക്ക് പ്രതിമാസം അലവന്‍സ് നല്‍കുക, കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുക കാര്‍ഷിക പെന്‍ഷനുകളിലുള്ള നിയന്ത്രണം എടുത്ത് കളയുക ചികിത്സാ സൗകര്യങ്ങള്‍ തീര്‍ത്തും സൗജന്യമായി ലഭിക്കുന്നതിന് വയോജനങ്ങള്‍ക്ക് ചികിത്സാ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക, കര്‍ഷക പെന്‍ഷന്‍ 6000 രൂപയാക്കി ഉയര്‍ത്തുക, കര്‍ഷകര്‍ക്ക് പ്രതിമാസം 10000 രൂപ വേതനം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു വില്ലേജ് ഓഫീസ് ധര്‍ണ്ണ. വയേ ജനവേദി പഞ്ചായത്ത് പ്രസിഡണ്ട് കെ.പി ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു സി.കെ ചാക്കോ, എം. എ ആഗസ്തി, കൃഷ്ണന്‍കുട്ടി മഞ്ഞപ്പളളില്‍, തോമസ് ആര്യ മണ്ണില്‍, പൗലോസ് അരികുപുറത്ത്, പൗലോസ്, നാരയണന്‍, വര്‍ക്കി വാഴയില്‍ ജോസഫ് തറയില്‍, അന്നക്കുട്ടി തയ്യില്‍ എന്നിവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.