പുത്തരി മഹോത്സവം നടത്തി
മാനന്തവാടി പെരുവക ശ്രീ മുത്തപ്പന്‍ മഠപ്പുര ക്ഷേത്രത്തില്‍ പുത്തരി മഹോത്സവവും ഊട്ട് വെള്ളാട്ടവും നടത്തി. ക്ഷേത്രം മഠയന്‍ വി.പി.ശങ്കരന്‍ കൊണ്ട് വന്ന നെല്‍ കതിര്‍ പൂജിച്ച് ഭക്തര്‍ക്ക് വിതരണം ചെയ്തു. തുടര്‍ന്ന് ഭഗവതി, ഗുളികന്‍ വെള്ളാട്ടും നടന്നു. പുത്തരി ഉത്സവത്തിന് ക്ഷേത്രം ഭാരവാഹികളായ എം.പി.ശശികുമാര്‍, കെ. കുമാരന്‍, എം.കെ രാജന്‍, കെ. ദീപ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.