ദേശീയ കുളമ്പു രോഗ പ്രതിരോധ കുത്തിവെപ്പിന് തുടക്കമായി

0

 

ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന രണ്ടാം ഘട്ട കുളമ്പു രോഗ പ്രതിരോധ കുത്തിവെപ്പിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. കന്നുകാലികളുടെ പാലുത്പാദനത്തെ സാരമായി ബാധിക്കുന്ന കുളമ്പുരോഗത്തെ ഘട്ടം ഘട്ടമായി നിര്‍മ്മാര്‍ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. നവംബര്‍ 2 വരെ നടക്കുന്ന ക്യാമ്പെയിനില്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും രൂപീകരിച്ച വാക്‌സിനേറ്റര്‍മാരുടെ സ്‌ക്വാഡുകള്‍ കര്‍ഷക ഭവനങ്ങളില്‍ നേരിട്ട് സന്ദര്‍ശിച്ചാണ് സൗജന്യ രോഗ പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കുന്നത്.

കല്‍പ്പറ്റ കൈനാട്ടിയിലുള്ള ഡി.കെ. ഫാംസില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് അദ്ധ്യക്ഷത വഹിച്ചു. ഡോ. രാജേഷ്, ഡെപ്യൂട്ടി ഡയറക്ടര്‍, ഡോ. കെ.ജയരാജ്, ചീഫ് വെറ്ററിനറി ഓഫീസര്‍, ഗിരീഷ് കല്‍പ്പറ്റ, ക്ഷീരസംഘം പ്രസിഡണ്ട്, ധന്യകുമാര്‍, ഡോ. ജവാദ്, ഡോ. ദിലീപ് ഫല്‍ഗുണന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!