12 ഇന കര്‍മ്മ പദ്ധതിയുമായി മാനന്തവാടി ഗവ: യു.പി.സ്‌കൂള്‍
ഞാന്‍ സ്‌കൂളിലേക്ക് എന്ന 12 ഇന കര്‍മ്മ പദ്ധതിയുമായി മാനന്തവാടി ഗവ: യു.പി.സ്‌കൂള്‍. ഒക്ടോബര്‍ 2 മുതല്‍ 31 വരെ നീണ്ടു നില്‍ക്കുന്നതാണ് കര്‍മ്മ പദ്ധതി.കുട്ടികള്‍ വിദ്യാലയത്തിലേക്ക് ഒരുങ്ങാന്‍ ഒരുക്കാന്‍ പന്ത്രണ്ടിന കര്‍മ്മ പദ്ധതി എന്നതാണ് മാനന്തവാടി ഗവ: യു.പി.സ്‌കൂളിലെ അധ്യാപകരും രക്ഷിതാക്കളും ചേര്‍ന്ന് നടപ്പാക്കുന്നത്. ജില്ലയില്‍ തന്നെ മാതൃകയാവും മാനന്തവാടി യു.പി സ്‌കൂളിന്റെ കര്‍മ്മ പദ്ധതി.പദ്ധതി ഉദ്ഘാടനം ഒ.ആര്‍. കേളു എം.എല്‍.എ നിര്‍വ്വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ബി.ഡി. അരുണ്‍ കുമാര്‍ ശുചീകരണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് കെ.വി. ജബ്ബാര്‍, ഹെഡ് മാസ്റ്റര്‍ ജോസ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
പൊതു സമൂഹത്തിന്റെയും നഗരസഭയുടെയും,പഴശ്ശി ഗ്രന്ഥാലയത്തിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ശുചീകരണം,മെയിന്റനന്‍സ് പദ്ധതി പൂര്‍ത്തീകരണം, രക്ഷാകര്‍ത്യ വിദ്യാഭ്യാസ പരിപാടി, ഗതാഗത സൗകര്യങ്ങള്‍ ഒരുക്കല്‍, ഗ്രഹ സന്ദര്‍ശനം, പ്രാദേശിക യോഗങ്ങള്‍, ഹെല്‍പ്പ് ഡെസ്‌ക്ക്, ആരോഗ്യ സുരക്ഷ, അദ്ധ്യാപക ശാക്തീകരണം, കുട്ടികളെ സജ്ജരാക്കല്‍ തുടങ്ങി 12 ഇന കര്‍മപദ്ധതികളാണ് സ്‌ക്കൂള്‍ തുറക്കലിന് മുന്നോടിയി നടപ്പാക്കുന്നത്.