സപ്ലൈകോയുടെ സൂപ്പര്‍ മാര്‍ക്കറ്റ്, ഹൈപ്പര്‍ മാര്‍ക്കറ്റ്, പീപ്പിള്‍സ് ബസാര്‍ എന്നിവ വഴി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ വിതരണം ചെയ്യുന്ന ഛോട്ടു സിലിണ്ടര്‍ വയനാട് ഉള്‍പ്പെടെ സംസ്ഥാനത്തെ പത്ത് ജില്ലകളിലെ 62 ഔട്ട് ലെറ്റുകളില്‍ വിതരണം തുടങ്ങിയതായി സി എം ഡി അലി അസ്ഗര്‍ പാഷ അറിയിച്ചു.എറണാകുളം, കോട്ടയം, തിരുവനന്തപുരം, വയനാട്, കോഴിക്കോട്, കാസര്‍കോഡ്, പാലക്കാട്, കൊല്ലം, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളിലാണ് 5 കിലോയുടെ ഛോട്ടു സിലിണ്ടര്‍ ലഭിക്കുന്നത്.ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പു നല്‍കിയാല്‍ ഛോട്ടു ലഭിക്കും.
പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഉടന്‍ നല്‍കുന്നതിനുളള നടപടികള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പൂര്‍ത്തീകരിച്ചു വരികയാണ്.
നിലവില്‍ 1435 രൂപയാണ് നല്‍കേണ്ടത്. വിലവ്യത്യാസമനുസരിച്ച് ഓരോ മാസവും മാറ്റമുണ്ടാകും. ആവശ്യാനുസരണം ഉപഭോക്താവിന് സിലിണ്ടറുകള്‍ ലഭിക്കും. ഇപ്പോള്‍ ഛോട്ടു ലഭ്യമാകുന്ന വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ല,കളിലെ ഔട്ട്ലെറ്റുകള്‍: കോഴിക്കോട്- പയ്യോളി സൂപ്പര്‍മാര്‍ക്കറ്റ്, കൊയിലാണ്ടി സൂപ്പര്‍ മാര്‍ക്കറ്റ്. വയനാട്- സുല്‍ത്താന്‍ ബത്തേരി പീപ്പിള്‍സ് ബസാര്‍, മാനന്തവാടി സൂപ്പര്‍ മാര്‍ക്കറ്റ്.കണ്ണൂര്‍ – പാനൂര്‍ സൂപ്പര്‍ മാര്‍ക്കറ്റ്, കൂടാളി സൂപ്പര്‍ മാര്‍ക്കറ്റ്, മട്ടന്നൂര്‍ സൂപ്പര്‍ മാര്‍ക്കറ്റ്, കതിരൂര്‍ സൂപ്പര്‍ മാര്‍ക്കറ്റ്, മമ്പ്രം സൂപ്പര്‍ മാര്‍ക്കറ്റ്, ഇരിട്ടി സൂപ്പര്‍ മാര്‍ക്കറ്റ്, കണ്ണൂര്‍ പീപ്പിള്‍സ് ബസാര്‍, ചക്കരക്കല്‍ സൂപ്പര്‍ മാര്‍ക്കറ്റ്, പെര്‍ളശ്ശേരി സൂപ്പര്‍ മാര്‍ക്കറ്റ്, താഴെ ചൊവ്വ ബാക്കളം സൂപ്പര്‍ മാര്‍ക്കറ്റ്, തളിപ്പറമ്പ് സൂപ്പര്‍ മാര്‍ക്കറ്റ്, ആലക്കോട് സൂപ്പര്‍ മാര്‍ക്കറ്റ്, ചെറുപുഴ സൂപ്പര്‍ മാര്‍ക്കറ്റ്, കോല്‍മേട്ടാ സൂപ്പര്‍ മാര്‍ക്കറ്റ്.