സാമൂഹ്യ പഠനമുറികള്‍ ശ്രദ്ധേയമാകുന്നു
മാനന്തവാടി: ആദിവാസി വിഭാഗങ്ങളുടെ ഉന്നമനം വിദ്യാഭ്യാസത്തിലൂടെ എന്ന തിരിച്ചറിവിലൂടെയും ഇവര്‍ക്ക് മികച്ച വിദ്യാഭ്യാസ അന്തരീക്ഷം സൃഷ്ട്ടിക്കുക എന്ന ലക്ഷ്യത്തോടെയും സംസ്ഥാന ഗവണ്‍മെന്റ് ആവിഷ്‌ക്കരിച്ച് പട്ടികവര്‍ഗ്ഗ വകുപ്പ് ജില്ലയില്‍ നടപ്പിലാക്കി വരുന്ന സാമൂഹ്യ പഠനമുറികളുടെ പ്രവര്‍ത്തനം കൂടുതല്‍ വിജയങ്ങളിലേക്ക്. 2018 മാര്‍ച്ചിലാണ് പദ്ധതി ആരംഭിച്ചത്. സാംസ്‌ക്കാരിക നിലയങ്ങള്‍ കോളനിക്ക് സമീപത്തോ അല്ലെങ്കില്‍ സൗകര്യപ്രദമായ ഹാളുകള്‍ ഉള്ള സ്ഥലങ്ങളിലെ കോളനികളിലുമാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. ഒരു കമ്പ്യൂട്ടര്‍, എല്‍.ഇ.ഡി മോണിറ്റര്‍, 15 ഡെസ്‌ക്കുകള്‍, ബുക്കുകള്‍, ആനുകാലിക പ്രസീദ്ധീകരണങ്ങള്‍, പത്രങ്ങള്‍ എന്നിവയെല്ലാമാണ് പഠനമുറികളില്‍ സജ്ജീകരിച്ചിരിക്കുന്നത്. വീട്ടിലെ പല വിധ സാഹചര്യങ്ങള്‍ കൊണ്ട് പീനം നടത്താന്‍ കഴിയാത്ത കുട്ടികള്‍ക്ക് പഠനം നടത്താന്‍ സൗകര്യമൊരുക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.ഇന്റര്‍നെറ്റ് സൗകര്യം, പത്രം വായന എന്നിവയിലൂടെ ഈ വിഭാഗം വിദ്യാര്‍ത്ഥികളെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രായ വിത്യാസമില്ലാതെ വിദ്യാര്‍ത്ഥികളായ ആര്‍ക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. 5. 30 മുതല്‍ രണ്ട് മണിക്കുര്‍ സമയമാണ് പീന മുറികളുടെ പ്രവര്‍ത്തന സമയം. കോളനികളിലെ ഏറ്റവും വിദ്യാഭ്യാസ യോഗ്യതയുള്ള യുവതിയുവാക്കളെ കണ്ടെത്തി പരിശീലനം നല്‍കിയാണ് ഫെസിലിറ്റേറ്റര്‍മാരായി നിയമിച്ചിരിക്കുന്നത് ഇവര്‍ക്ക് 15000 രൂപ ഹൊണെറേറിയ മായും നല്‍കുന്നുണ്ട്.പടി താക്കള്‍ക്ക് ലഘുഭക്ഷണവും നല്‍കുന്നുണ്ട്. ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞ് പോക്ക് തടയാനും ട്യഷന്‍ സെന്റര്‍ പോലെ പ്രവര്‍ത്തിക്കുന്ന പഠന മുറികള്‍ക്ക് കഴിയുന്നുണ്ടെന്ന് മാനന്തവാടി ടി ഡി ഒ ജി പ്രമോദ് പറഞ്ഞു.ജില്ലയില്‍ ഇപ്പോള്‍ 24 പഠനമുറികളാണ് പ്രവര്‍ത്തിക്കുന്നത്.30 പ0ന മുറികള്‍ കൂടി ആരംഭിക്കാനുള്ള നടപടികള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ആദിവാസി വിഭാഗങ്ങളില്‍ നിന്നും ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് നിരവധി പേര്‍ കടന്ന് വന്ന് കൊണ്ടിരിക്കുന്ന ഇന്നത്തെ കാലഘട്ടത്തില്‍ കോളനികളോട് ചേര്‍ന്നുള്ള ഇത്തരം സാമുഹ്യ പഠന മുറികള്‍ ഏറെ ഗുണകരമായി മാറും.