ആനുകൂല്യങ്ങള്‍ ലഭിച്ചില്ല ലീസ് ഭൂമിയിലെ കുടുംബങ്ങള്‍ ദുരിത്തില്‍

0

വീടുവെക്കുന്നതിന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാതെ ലീസ് ഭൂമിയിലെ കുടുംബങ്ങള്‍.നൂല്‍പ്പുഴയില്‍ വന്യജീവിസങ്കേതത്തോട് ചേര്‍ന്നുള്ള ലീസ് ഭൂമിയില്‍ തമസിക്കുന്ന പണപ്പാടിയിലെ കുടുംബങ്ങളാണ് ആനുകൂല്യങ്ങള്‍ ലഭിക്കാതെ ദുരിതത്തിലായിരിക്കുന്നത്. കാലപ്പഴക്കത്താല്‍ ജീര്‍ണ്ണത നേരിടന്ന സുരക്ഷിതമല്ലാത്ത അരനൂറ്റാണ്ട് പഴക്കമുള്ള വീടുകളിലാണ് കുടുംബങ്ങള്‍ താമസിക്കുന്നത്.നൂല്‍പ്പുഴ പഞ്ചായത്തിലെ പണപ്പാടിയിലെ 12-ാളം ജനറല്‍ കുടുംബങ്ങളാണ് നല്ലൊരു വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കഴിയാതെ ദുരിതത്തിലായിരിക്കുന്നത്. പതിറ്റാണ്ടുകളായി ഇവരിവിടെ താമസം തുടങ്ങിയിട്ട്. നിലവില്‍ ഇവര്‍ താമസിക്കുന്ന വീടുകള്‍ കാലപ്പഴക്കത്താല്‍ ജീര്‍ണ്ണതിയിലാണ്. മേല്‍ക്കുരകളും, ഭിത്തികളും, മണ്ണുകൊണ്ടുണ്ടാക്കിയ തറയും നാശത്തെ നേരിടുകയാണ്. ഇതൊന്നു പുതുക്കി നിര്‍മ്മിക്കണമെങ്കില്‍ കൂലിപണിയെടുത്ത് കുടുംബം പുലര്‍ത്തുന്ന ഇവര്‍ക്ക് സാധ്യമല്ല. അതിന സര്‍ക്കാറിന്റെ സഹായം വേണം. പക്ഷേ ലീസ് ഭൂമിയിലാണ് ഇവര്‍ കഴിയുന്നതെന്നതിനാല്‍ ഇവര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കില്ല. ഇതുകാരണം വീടുകള്‍ പുതുക്കിനിര്‍മ്മിച്ച് സുരക്ഷിതമായ വീടെന്നത് ഇവരുടെ സ്വപ്നമായി അവശേഷിക്കുകയാണ്. പ്രദേശത്തെ രാഘവന്റെ കാലപ്പഴക്കം നേരിടുന്ന വീട് മുന്‍വര്‍ഷമുണ്ടായ ശക്തമായ മഴയില്‍ ഭാഗികമായിതകര്‍ന്നു. തുടര്‍ന്ന് ഈ കുടുംബം കയ്യിലുണ്ടായിരുന്ന പണം ചെലവഴിച്ച് തറകെട്ടി, വെട്ടുകല്ല് ഇറക്കി. എന്നാല്‍ തുടര്‍നിര്‍മ്മാണം നടത്താന്‍ സാധിക്കാത്തതിനാല്‍ പാതിതകര്‍ന്ന വീട്ടിലാണ് കിടക്കുന്നത്. മിക്കവീടുകളുടെയും അവസ്ഥയും ഏതുനിമിഷവും തകരുമെന്ന അവസ്ഥയിലാണ്. അതേ സമയം പ്രദേശത്തെ ഗോത്രവീടുകള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ പാവപ്പെട്ട തങ്ങളെയെന്താണ് അധികൃതര്‍ അവഗണിക്കുന്നതെന്നാണ് ഇവരുടെ ചോദ്യം. ഈസാഹര്യത്തില്‍ എല്ലാവരും ഇടപെട്ട് തങ്ങളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാണ് ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!