കല്‍പ്പറ്റ: സംസ്ഥാനത്തെ എല്ലാ വില്ലേജുകളിലേയും ഭൂമിയുടെ ന്യായവില മൂന്നു മാസത്തിനനകം പുനര്‍ നിര്‍ണ്ണയിക്കണമെന്ന അപ്രായോഗിക ഉത്തരവില്‍ പ്രതിഷേധിച്ച് കേരള എന്‍.ജി.ഒ അസോസിയേഷന്‍ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. പ്രളയാനുബന്ധ പ്രവര്‍ത്തികള്‍ പോലും പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ മൂന്നു മാസം കൊണ്ട് വില നിര്‍ണ്ണയ നടപടികള്‍ പൂര്‍ത്തീകരിക്കുകയെന്നത് ജീവനക്കാരുടെ മേല്‍ അമിത സമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കുന്ന നിര്‍ദ്ദേശമാണെന്ന് കളക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന സെക്രട്ടറിയേറ്റംഗം റോയ് ജോര്‍ജ്ജ് പറഞ്ഞു. ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് അധ്യക്ഷത വഹിച്ചു. കെ. എ മുജീബ്, വി.സി സത്യന്‍, രമേശ് മാണിക്കന്‍, കെ.ടി ഷാജി, ടി.എ വാസുദേവന്‍, ജോര്‍ജ്ജ് സെബാസ്റ്റ്യന്‍, കെ. എ ഉമ്മര്‍, ടി.അജിത്ത്കുമാര്‍, സി.ജി.ഷിബു, സി.കെ ജിതേഷ്, എം.ജി അനില്‍കുമാര്‍, കെ.ആര്‍ രതീഷ് കുമാര്‍, ഗ്ലോറിന്‍ സെക്വീര, തുടങ്ങിയവര്‍ സംസാരിച്ചു. പി.എച്ച് അഷറഫ്ഖാന്‍, കെ.എ ജോസ്, പി.ജെ ഷൈജു, കെ. യൂസഫ്, എന്‍.കെ സഫറുള്ള, കെ.സുബ്രഹ്മണ്യന്‍, വി.ജെ ജഗദന്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.