ഇരുട്ടടിയായി ഇന്ധനവില;ഡീസല്‍ വില ഇന്നും കൂടി.
രാജ്യത്ത് ഡീസല്‍ വില വീണ്ടും കൂടി. ഒരു ലിറ്റര്‍ ഡീസലിന് 26 പൈസയാണ് കൂടിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡീസലിന് 48 പൈസയാണ് രാജ്യത്ത് കൂടിയത്. ഒരു ലിറ്ററിന് 94.05 രൂപയാണ് കൊച്ചിയിലെ ഇന്നത്തെ ഡീസല്‍ വില. 95.87 രൂപയാണ് തിരുവനന്തപുരത്തെ ഡീസല്‍ വില. കോഴിക്കോട് 94.24 രൂപയാണ് വില. എന്നാല്‍, പെട്രോള്‍ വിലയില്‍ മാറ്റമില്ല. ഇന്നും 101.48 രൂപയാണ് പെട്രോള്‍ വില.