വനത്തിലെ ക്യാമറ ട്രാപ്പുകള്‍ മോഷ്ടിച്ചവരെ പിടികൂടി.

0

ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ ആനപ്പന്തി ഭാഗത്തു കടുവ നിരീക്ഷണത്തിനായി സ്ഥാപിച്ച ക്യാമറാ ട്രാപ്പുകള്‍ മോഷ്ടിച്ച കേസിലെ 3 പ്രതികളെ ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ ജീവനക്കാര്‍ പിടുകൂടി. രാജ്യവ്യാപകമായി നടക്കുന്ന ടൈഗര്‍ സെന്‍സസിനായി ചീയമ്പം 73 ആനപ്പന്തി ഭാഗം വനത്തില്‍ സ്ഥാപിച്ച 2 ക്യാമറാട്രാപ്പുകളാണ് ഈ മാസം 17ന് മോഷണം പോയത്.അന്വേഷണത്തിനിടയില്‍ പ്രതികളായ ചീയമ്പം 73 സ്വദേശികളായ ബൊമ്മന്‍,ബിജു,കുട്ടന്‍ എന്നിവര്‍ പിടിയിലായത്. ഇവരുടെ പക്കല്‍നിന്നും നഷ്ടപെട്ട രണ്ടു ക്യാമറട്രാപ്പുകളും മെമ്മറി കാര്‍ഡ് സഹിതം കണ്ടെത്തി. പിടികൂടിയ പ്രതികളെ ബത്തേരി കോടതിയില്‍ ഹാജരാക്കി. മോഷണ കുറ്റത്തിന് പ്രതികള്‍ക്കെതിരെ കേണിച്ചിറ പോലീസിലും കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തി വരികയായിരുന്നു. വയനാട് വന്യജീവി സങ്കേതം വണ്ടികടവ് ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നും 2 ക്യാമറട്രാപ്പുകള്‍ മോഷ്ടിച്ചതും ഈ പ്രതികള്‍ തന്നെയാണെന്ന് സമ്മതിച്ചിട്ടുണ്ട്. ഇതിനാല്‍ പ്രതികള്‍ക്കെതിരെ മറ്റൊരു കേസ്‌കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.അന്വേഷണത്തിന് ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി ആര്‍ടിഒ കെ. വി ആനന്ദ്,സ്റ്റേഷന്‍ ഫോറസ്റ്റ് ഓഫിസര്‍ സുന്ദരന്‍, മോഹനന്‍,ഫോറസ്റ്റ് ഓഫിസര്‍ ശരത് പി.പി, ജിബിത്ത് ചന്ദ്രന്‍, ജയേഷ്. പി.ജെ എന്നിവര്‍ നേതൃത്വം നല്‍കി

Leave A Reply

Your email address will not be published.

error: Content is protected !!