ദുരിതാവസ്ഥയില്‍ കഴിയുന്ന ഗോത്രവീട്ടമ്മയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍

0

 

കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ് ദുരിതാവസ്ഥയില്‍ കഴിയുന്ന ഗോത്രവീട്ടമ്മയുടെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍. വയനാട് ജില്ലാ ഫോറസ്റ്റ് ഓഫീസറോടും, ടിഡിഓയോടുമാണ് യുവതിയുടെ ചികിത്സ, നഷ്ടപരിഹാരം, കാട്ടുപന്നി ആക്രമണത്തിനെതിരെ സ്വീകരിച്ച നടപടികള്‍ എന്നിവ സംബന്ധിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നൂല്‍പ്പുഴ ഓടക്കൊല്ലി കാട്ടുനായ്ക്ക കോളനിയിലെ ബിന്ദുവിനാണ് നാല് മാസംമുമ്പ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഗുരുതര പരുക്കേ്റ്റത്. നാല് മാസം മുമ്പുണ്ടായ അപകടത്തില്‍ ഇവരുടെ കേള്‍വി നഷ്ടപെടുകയും കാഴ്ചയ്ക്ക് മങ്ങലും സംഭവിച്ചു. ബിന്ദുവിന്റെ ദുരിതാവസ്ഥ വയനാട് വിഷന്‍ ഈ മാസം 10ന് വാര്‍ത്തചെയ്തിരുന്നു.

തൊഴിലിടത്തില്‍വെച്ച് കാട്ടുപന്നിയുടെ ആക്രമണത്തില്‍ കഴുത്തിനു ഗുരുതര പരുക്കേല്‍ക്കുകയും തുടര്‍ന്ന് വലതു ചെവിയുടെ കേള്‍വി നഷ്ടെപെടുകയും, കാഴ്ചയ്ക്ക് മങ്ങലും സംഭവിച്ച ബിന്ദുവിന്റെ വാര്‍ത്ത പുറത്തുവന്നതോടെയാണ് മനുഷ്യവകാശ കമ്മീഷന്‍ വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്. യുവതിയുടെ ചികിത്സ, നഷ്ടപരിഹാരം, കാട്ടുപന്നിയുടെ ആക്രമണത്തിനെതിരെ കൈകൊണ്ട് നടപിടകള്‍ എന്നിവയുടെ വിശദാംശങ്ങള്‍ 15 ദിവസനത്തിനകം നല്‍കണമെന്നാണ് മനുഷ്യവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജില്ലാ ഫോറസറ്റ് ഓഫീസര്‍ക്കും, ടിഡിഒക്കുമാണ് കമ്മഷന്‍ ജഡീഷ്യന്‍ അംഗം കെ ബൈജുനാഥ് ഉത്തരവ് നല്‍കിയത്. ഗോത്രവീട്ടമ്മയുടെ ദുരിതാവാസ്ഥ വയനാട് വിഷന്‍ ഈ മാസം 10 വാര്‍ത്തചെയ്തിരുന്നു. നാല് മാസം മുമ്പാണ് ബിന്ദുവിന് തൊഴില്‍ സ്ഥലത്ത് വെച്ച് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേല്‍ക്കുന്നത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തിയെങ്കിലും ഇവര്‍ക്ക് ജോലിക്കുപോകാന്‍ പറ്റാത്ത അവസ്ഥവന്നു. കൂടാതെ വനംവകുപ്പ് നഷ്ടപരിഹാരതുക നല്‍കിയില്ലന്നും ബിന്ദു ആരോപിച്ചിരുന്നു. നാല് പെണ്‍മക്കളുള്ള ബിന്ദുവിന്റെ കുടുംബം കഴിയുന്നത്് ഭര്‍ത്താവ് കൂലിപ്പണിയെടുത്താണ്.

Leave A Reply

Your email address will not be published.

error: Content is protected !!