പനമരം നെല്ലിയമ്പം വൃദ്ധ ദമ്പതികളുടെ ഇരട്ടക്കൊലപാതകം.പ്രതി അറസ്റ്റില്‍ .കൊലപാതകം നടന്ന വീടിനു സമീപത്തെ കുറുമ കോളനിയിലെ അര്‍ജ്ജുന്‍(24)ആണ് അറസ്റ്റിലായത്. ചോദ്യം ചെയ്യലിനിടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച അര്‍ജുന്‍ തന്നെയാണ് പ്രതിയെന്ന് പോലീസ് സ്ഥിരീകരിച്ചു.കൊല്ലപ്പെട്ട റിട്ട. അധ്യാപകരായ കേശവന്റെയും ഭാര്യ പത്മാവതിയുടെയും അയല്‍വാസിയാണ് അര്‍ജുന്‍.കൂടുതല്‍ വിവരങ്ങള്‍ ഇന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വാര്‍ത്ത സമ്മേളനം നടത്തി വ്യക്തമാക്കും.