കാല്‍നട യാത്രക്കാരന്‍ കാറിടിച്ച് മരിച്ചു.
വാകേരി മൂടക്കൊല്ലി ചിറക്കരോട്ട് പുത്തന്‍വീട്ടില്‍ മനോജ്(38) ആണ് മരിച്ചത്.ദേശീയ പാതയില്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപത്ത് വെച്ച് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് മനോജിനെ കാറിടിച്ചതെന്നാണ് വിവരം.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മനോജിനെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.മീനങ്ങാടിയില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുകയാണ് മനോജ്.