140 പാക്കറ്റ് പാന്‍മസാല പിടികൂടി

0

കോട്ടത്തറ ടൗണില്‍ കടയോട് ചേര്‍ന്ന വീട്ടില്‍വെച്ച് 140 പാക്കറ്റ് പാന്‍മസാല കമ്പളക്കാട് പോലീസ് പിടികൂടി. കോട്ടത്തറ സ്വദേശി മുക്കില്‍ വീട്ടില്‍ ബഷീറിനെയാണ് അറസ്റ്റു ചെയ്തത്.കോട്ടത്തറയിലും പരിസരപ്രദേശങ്ങളിലും ആദിവാസികള്‍ക്കും കുട്ടികള്‍ക്കും ലഹരി മിശ്രിത പുകയില ഉത്പന്നമായ ഹാന്‍സ് വില്പന നടത്തുന്നതായ രഹസ്യ വിവരത്തെ തുടര്‍ന്നാണ് ജില്ലാ പോലീസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സേനാംഗങ്ങളും,കമ്പളക്കാട് എസ്.ഐ സനല്‍കുമാറും സംഘവും
ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ കോട്ടത്തറ ടൗണില്‍ പലചരക്കു കടനടത്തുന്ന മുക്കില്‍
വീട്ടില്‍ ബഷീറിനെ് അറസ്റ്റു ചെയ്തത്

Leave A Reply

Your email address will not be published.

error: Content is protected !!