സുല്‍ത്താന്‍ ബത്തേരി പൊലിസ് സ്റ്റേഷനില്‍ 22 പൊലിസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്റ്റേഷനില്‍ എസ് ഐ അടക്കം 17പേര്‍ക്കും, ട്രാഫിക്കില്‍ 5 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്.22 പേരില്‍ 17 പേര്‍ സ്റ്റേഷനിലും ബാക്കി അഞ്ച് പേര്‍ ട്രാഫിക് പൊലിസിലുമുള്ളവരുമാണ്.ഡി വൈ എസ് പി ഓഫീസിലെ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരി പൊലിസ് സ്റ്റേഷനിലെ 22 പൊലിസുകാര്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 17 പേര്‍ സ്റ്റേഷനിലും ബാക്കി അഞ്ച് പേര്‍ ട്രാഫിക് പൊലിസിലുമുള്ളവരുമാണ്. നിലവില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടതില്‍ എസ് ഐയും വനിത പൊലിസ് അടക്കം ഉള്‍പ്പെടുന്നുണ്ട്. രോഗം സ്ഥിരീകരിക്കപെട്ടവരെല്ലാം ഹോംക്വാറന്റിയിനിലാണ്. അതേസമയം രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ടങ്കിലും നിരീക്ഷണത്തില്‍ പോകാന്‍ കഴിയാത്തത് രോഗ വ്യാപനം ഉണ്ടാക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
- Advertisement -
- Advertisement -