സര്‍,മാഡം വിളി ഒഴിവാക്കി നെന്മേനി ഗ്രാമപഞ്ചായത്തും

0

മാത്തൂര്‍ മാതൃകയില്‍ സര്‍, മാഡം വിളി ഒഴിവാക്കി നെന്മേനി ഗ്രാമപഞ്ചായത്തും.കഴിഞ്ഞ ദിവസം ചേര്‍ന്ന ഭരണ സമിതി യോഗത്തിലാണ് ഐക്യകണ്‌ഠേനയുള്ള തീരുമാനമുണ്ടായത്.സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് സമീപിക്കുന്നവര്‍ അപേക്ഷിക്കുന്നു, അഭ്യര്‍ത്ഥിക്കുന്നു എന്നതിനു പകരം അവകാശപ്പെടുന്നു, താത്പര്യപ്പെടുന്നു എന്ന വാക്കുകള്‍ ഉപയോഗിച്ചാല്‍ മതിയെന്നും തീരുമാനിച്ചിട്ടുണ്ട്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ അധ്യക്ഷയായിരുന്നു.ബ്രിട്ടീഷ് ഭരണകാലത്തെ പദപ്രയോഗങ്ങളായ സര്‍ മാഡം വിളികള്‍ ഒഴിവാക്കാന്‍ പാലക്കാട് ജില്ലയിലെ മാത്തൂര്‍ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.ഇതിനെ തുടര്‍ന്ന് യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്തുകളിലെല്ലാം ഇതേ തീരുമാനം എടുക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പറഞ്ഞിരുന്നു. വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടില്‍,സ്ഥിരം സമിതി അധ്യക്ഷരായ ജയ മുരളി,കെ വി ശശി, സുജാത ഹരിദാസ്,കെ വി കൃഷ്ണന്‍ കുട്ടി,ഷാജി കോട്ടയില്‍,പ്രമോദ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!