ബത്തേരി ഡിവൈഎസ്പി വി.വി ബെന്നിക്ക് സ്ഥലം മാറ്റം

0

 

മുട്ടില്‍ മരം മുറികേസ് അന്വേഷിക്കുന്ന സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പി വി.വി ബെന്നിക്ക് സ്ഥലം മാറ്റം. മലപ്പുറം തിരൂരിലേക്കാണ് സ്ഥലംമാറ്റം. പകരം എത്തുന്നത് നാദാപുരം ഡിവൈഎസ്പി ടി.പി ജേക്കബ്ബ്. മുട്ടില്‍മരംമുറി കേസന്വേഷണം അമ്പത്ശതമാനം പിന്നിട്ടപ്പോഴാണ് അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയിരിക്കുന്നത്. അന്വേഷണ മികവിന് കേന്ദ്രഅഭ്യന്തരമന്ത്രിയുടെ മെഡല്‍ ലഭിച്ച ഉദ്യോഗസ്ഥാനാണ് ഇദ്ദേഹം.

മുട്ടില്‍മരം മുറിക്കേസ് അന്വേഷിക്കുന്ന സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പി വി വി ബെന്നിയെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. മലപ്പുറം തിരൂരിലേക്കാണ് സ്ഥലംമാറ്റം. മുട്ടില്‍മരം മുറിയുമായിബന്ധപ്പെട്ടുള്ള അന്വേഷണം അമ്പതുശതമാനം മാത്രമാണ് പിന്നിട്ടിരിക്കുന്നത്. ഇനിയും കേസുമായി ബന്ധപ്പെട്ട് സാമ്പിള്‍ ശേഖരണം, റവന്യുഉദ്യോഗസ്ഥരെ അടക്കം ചോദ്യം ചെയ്യല്‍ എന്നിവ പൂര്‍ത്തിയാക്കാനുണ്ട്. അന്വേഷണം പകുതിയത്തിനില്‍ക്കുമ്പോള്‍ ഉദ്യോഗസ്ഥനെ പെട്ടന്ന സ്ഥലം മാറ്റിയത് എന്തെന്ന ചോദ്യവും ഉയരുന്നുണ്ട്. ഇദ്ദേഹത്തെ ഇവിടെനിന്നും സ്ഥലംമാറ്റിയാലും അന്വേഷണ ചുമതലയില്‍ നിന്നും മാറ്റുമോയെന്ന കാര്യത്തില്‍ വ്യക്തതവന്നിട്ടില്ല. ബത്തേരി ഡിവൈഎസ്പിയായി എത്തുന്നത് നാദാപുരം ഡിവൈഎസ്പി ടി പി ജേക്കബ്ബാണ്. വി വി ബെന്നിക്ക് കഴിഞ്ഞമാസം അന്വേഷണ മികവിനുള്ള കേന്ദ്രഅഭ്യന്തരമന്ത്രിയുടെമെഡല്‍ ലഭിച്ചിരുന്നു. നേരത്തെ മുട്ടില്‍മരംമുറി കേസ് അന്വേഷിച്ചിരുന്ന ഫ്‌ലയിംഗ് സ്‌ക്വാഡ് ഡി എഫ് ഒ ധനേഷ് കുമാറിനെ കാസര്‍കോടിന് സ്ഥലംമാറ്റിയിരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!