ആംമ്പുലന്‍സുകളില്‍ പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്
മോട്ടോര്‍ വാഹന വകുപ്പിന്റ് നേതൃത്വത്തില്‍ ആംമ്പുലന്‍സുകളില്‍ പരിശോധന നടത്തി പിഴ ചുമത്തി. അനുവദനീയമായതിലും കൂടുതല്‍ ലൈറ്റുകള്‍, ഹോണുകള്‍ വാഹനങ്ങളില്‍ നിരോധിച്ചിട്ടുള്ള കൂളിംഗ് ഫിലിമുകള്‍ എന്നിവ വ്യാപകമായി ആംമ്പുലന്‍സുകളില്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ജില്ലയിലെ വിവിധ ആശുപത്രി പരിസരങ്ങളില്‍ സ്‌ക്വാഡിലെ എ എം വി ഐമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി നിയമം ലംഘിച്ചവര്‍ക്ക് പിഴ ചുമത്തിയത്.അതെ സമയം രാത്രി കാലങ്ങളില്‍ ആഡംബര വാഹനങ്ങളില്‍ നിന്നുള്ള അമിതമായ ലൈറ്റുകള്‍ കാരണം സര്‍വ്വീസ് നടത്താന്‍ കഴിയുന്നില്ലെന്നും ഇതിനാലാണ് കൂടുതലായി ലൈറ്റുകള്‍ ഉപയോഗിക്കേണ്ടി വരുന്നതെന്നും നടപടി പ്രതിഷേധാര്‍ഹമാണെന്നും ആംമ്പുലന്‍സ് ഡ്രൈവര്‍ പറഞ്ഞു.