26 കിലോ ചന്ദനവുമായി മൂന്ന് പേര്‍ പിടിയില്‍

0

ബത്തേരി: പുത്തന്‍കുന്ന് കൊട്ടംകുനി കോളനി ബേബി(41), നെന്മേനികുന്ന് തേനമാക്കില്‍ സന്തോഷ്(46), പുത്തന്‍കുന്ന് ചിറ്റൂര്‍ സിനു(34)എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും 26.500 കിലോ ചന്ദനം പിടികൂടി. ചന്ദനം കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും, ഇവര്‍ക്ക് എസ്‌കോര്‍ട്ടായെത്തിയ ഒരു സ്‌കൂട്ടിയും കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 8 മണിയോടെ ബത്തേരി – മാനന്തവാടി റൂട്ടില്‍ മന്ദംകൊല്ലിയില്‍ വെച്ചാണ് ചന്ദനവുമായി മൂന്നു പേരെയും പിടികൂടിയത്. ഫ്ളയിംഗ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. വ്യത്യസ്ത വലിപ്പത്തില്‍ 14 ഉരുളന്‍ കഷ്ണങ്ങളാക്കി ചന്ദനം ഓട്ടോറിക്ഷയിലാണ് സൂക്ഷിച്ചിരുന്നത്. മുത്തങ്ങ റെയിഞ്ചിലെ തോട്ടമൂല ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍പ്പെടുന്ന സ്വകാര്യ സ്ഥലത്തു നിന്നുമാണ് ചന്ദനം മുറിച്ചെതെന്നാണ് ചോദ്യം ചെയ്യലില്‍ പിടിയിലായവര്‍ പറഞ്ഞതെന്നും എന്നാല്‍ തെളിവെടുപ്പു നടത്തിയതിനു ശേഷമാത്രമേ ഇതില്‍ വ്യക്തത വരുവെന്നും ഫ്ളയിംഗ് സ്‌ക്വാഡ് റെയിഞ്ച് ഓഫീസര്‍ എം. പദ്മനാഭന്‍ പറഞ്ഞു. ഫ്ളയിംഗ് സ്‌ക്വാഡ് എസ്.എഫ്.ഒ എ.എസ്.രാജന്‍, ബി.എഫ്.ഒമാരായ ബി.പി.രാജു, എ.പി.സജി പ്രസാദ്, കെ.കെ.ചന്ദ്രന്‍, ഡ്രൈവര്‍ ആര്‍.സജികുമാര്‍, ബത്തേരി റെയിഞ്ചിലെ എസ്.എഫ്.ഒ.എസ് കെ.സനില്‍, ബി.എഫ്.ഒ കെ.പി.സന്തോഷ്, നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ മറ്റ് ജീവനക്കാരുമുണ്ടായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!