സായാഹ്ന ധർണ നടത്തി

0

കൽപ്പറ്റ: കേന്ദ്ര സർക്കാർ ഇന്ധന വില വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നത് പിൻവലിക്കുക, കാർഷിക മേഖലയിലെ തകർച്ചയിൽ നിന്നും കർഷകരെ രക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ലോക് താന്ത്രിക്ക് ജനതാദൾ കൽപ്പറ്റ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ സായാഹ്ന ധർണ നടത്തി.എൽ ജെ ഡി ജില്ലാ സെക്രട്ടറി അഡ്വ.പി.ആർ.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു.ഡി.രാജൻ അധ്യക്ഷത വഹിച്ചു.എൻ.ഒ.ദേവസ്സി, യു.എ.ഖാദർ, പി. ഷബീറലി, കെ.ബി.രാജു കൃഷ്ണ എന്നിവർ സംസാരിച്ചു. കെ.ബി.രാജേന്ദ്രൻ, എ.സുരേന്ദ്രൻ, യു. അജ്മൽ സാജിദ്, സി.ഒ.വർഗ്ഗീസ്, സി.കെ.നൗഷാദ്, കെ.പ്രകാശൻ എന്നിവർ നേതൃത്വം നൽകി.

Leave A Reply

Your email address will not be published.

error: Content is protected !!