മുട്ടില്‍ മരംമുറി കേസില്‍ അന്വഷണ വിവരങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ക്രൈംബ്രാഞ്ചിന് കത്ത് നല്‍കി.കേസില്‍ വയനാട് സൗത്ത് ഡിഎഫ്ഒ പി രഞ്ജിത്ത്കുമാറിന്റെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് ഇന്ന് രേഖപ്പെടുത്തും.
ഈട്ടിത്തടി കടത്തിയതുമായി ബന്ധപ്പെട്ട് സഹോദരന്മാരായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവര്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകളുമായി ഇന്ന് കൊച്ചി ഇഡി ഓഫിസില്‍ ഹാജരാകാന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.ജി. കവിത്കര്‍, സൗത്ത് വയനാട് ഡിഎഫ്ഒ പി.രഞ്ജിത് കുമാറിനു നോട്ടിസ് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകളുമായി ഇന്ന് ഹാജരാകുമെന്നാണ് വിവരം. അഗസ്റ്റിന്‍ സഹോദരങ്ങളടക്കം മീനങ്ങാടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ 40 പ്രതികളെ ഉള്‍പ്പെടുത്തിയാണ് ഇഡി അന്വേഷണം.വയനാട് മേപ്പാടിയില്‍ നിന്ന് സര്‍ക്കാര്‍ ഉത്തരവ് മറയാക്കി വ്യാപകമായി ഈട്ടിത്തടി അടക്കം കടത്തിയ കേസില്‍ 16 കോടി രൂപയുടെ കൊള്ളനടന്നെന്നായിരുന്നു വനംവകുപ്പിന്റെ ആദ്യ കണ്ടെത്തില്‍. എന്നാല്‍ യാഥാര്‍ത്ഥ മരംകൊള്ള ഇതിന്റെ എത്രയോ ഇരട്ടിയാണെന്നാണ് എന്‍ഫോഴ്‌സമെന്റ് വ്യക്തമാക്കുന്നത്. മരം കൊള്ളയില്‍ നടന്ന കള്ളപ്പണത്തെക്കുറിച്ചാണ് ഇഡി അന്വഷിക്കുന്നത്. മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് മീനങ്ങാടി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ആദ്യം ഉണ്ടായിരുന്നത് അഗസ്റ്റിന്‍ സഹോദരങ്ങളും, റവന്യു ഉദ്യോഗസ്ഥരും അടക്കം 68 പേരായിരുന്നു. ഇതില്‍ കര്‍ഷകരെയും ആദിവാസികളെയും അടക്കം 20 പേരെ ഒഴിവാക്കിയാണ് ഇഡി അന്വേഷണം. നിലവില്‍ കേസ് അന്വേഷിക്കുന്ന ക്രൈാംബ്രാഞ്ചിനോട് അന്വേഷണ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഇഡി കത്ത് നല്‍കിയിട്ടുണ്ട്. അഗസ്റ്റിന്‍ സഹോദരങ്ങള്‍ നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ അടക്കം വേണെമെന്നാണ് ഇഡി ആവശ്യം.
Sign in
Sign in
Recover your password.
A password will be e-mailed to you.