പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി വനംവകുപ്പ് ഉദ്യോഗസ്ഥരെ പറ്റിച്ച ചെതലയം റേയ്ഞ്ചിലെ വെട്ടത്തൂരില്‍ വാച്ച് ടവറില്‍ താമസിച്ച നാലംഗസംഘത്തിലെ രണ്ട് പേര്‍ പിടിയില്‍.തിരുവനന്തപുരം, കൊല്ലം സ്വദേശികളായ രാജേഷ്, പ്രവീണ്‍ എന്നിവരാണ് പിടിയിലായത്.സംഘത്തിലെ പട്ടാളത്തിലെ മേജര്‍ ആണെന്ന് പരിചയപ്പെടുത്തിയയാളുടെ ഡ്രൈവറും, കുക്കുമാണ് പിടിയിലായത്. പിടിയിലാവരെ പുല്‍പ്പള്ളി പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ബാക്കിയുള്ള രണ്ട് പേരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പുല്‍പ്പള്ളി എസ് ഐ ജിതേഷ് അറിയിച്ചു.