മേയ്ത്ര ലിയോ സംരംഭമായ ടെലി ഐ.സി.യു ജില്ലയിലെ ക്യാന്‍സര്‍ രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പു വരുത്തുമെന്ന് ആശുപത്രി അധികൃതര്‍.അരിവാള്‍ രോഗ ചികിത്സക്കായുളള ശ്രമം നടത്തിവരുന്നതായും ലിയോ മേയ്ത്ര ആശുപത്രി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കല്‍പ്പറ്റ ലിയോ ആശുപത്രിയിലാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.ക്യാന്‍സര്‍ രോഗികള്‍ക്കായി പ്രതിവാര കണ്‍സള്‍ട്ടേഷനു വേണ്ടി വ്യാഴാഴ്ചകളില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ വിദഗ്ധരായ ഓങ്കോളജിസ്റ്റുകളുടെ സേവനം കല്‍പ്പറ്റ ലിയോ മേയ്ത്ര ക്യാന്‍സര്‍ കെയര്‍ സെന്ററില്‍ ലഭ്യമാകുമെന്നും അധികൃതര്‍ പറഞ്ഞു.ഐ.സി.യു പരിചരണത്തിലുള്ള രോഗികള്‍ക്ക് 24 മണിക്കൂറും ചികിത്സകള്‍ക്ക് മേല്‍നോട്ടം നല്‍കാന്‍ കോഴിക്കോട് മേയ്ത്ര ആശുപത്രി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന അതി തീവ്രപരിചരണ വിദഗ്ധരായ ഡോക്ടര്‍മാര്‍ക്ക് കഴിയും. സംസ്ഥാനത്ത് തന്നെ കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പു വരുത്തുന്നതിനായി വടക്കന്‍ കേരളത്തില്‍ പ്രാദേശിക ആശുപത്രികളുമായി സഹകരിച്ച് ഇത്തരം സെന്ററുകള്‍ തുടങ്ങുന്നത്. കാന്‍സര്‍ രോഗികള്‍ക്കായി പ്രതിവാര കണ്‍സള്‍ട്ടേഷനു വേണ്ടി വ്യാഴാഴ്ചകളില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ വിദഗ്ധരായ ഓങ്കോളജിസ്റ്റുകളുടെ സേവനം കല്‍പ്പറ്റ ലിയോ മേയ്ത്ര കാന്‍സര്‍ കെയര്‍ സെന്ററില്‍ ലഭ്യമാകും. ജില്ലയിലെ അരിവാള്‍ രോഗ ചികിത്സക്കായുള്ള ശ്രമം നടത്തിവരുന്നതായും ആശുപത്രി അധികൃതര്‍ പറഞ്ഞു.