വന്യമൃഗ ശല്യ പരിഹാരത്തിനായി റെയില്‍ ഫെന്‍സിങ്ങടക്കമുള്ള സംവിധാനം ത്രിതല പഞ്ചായത്തുകളുമായി സഹകരിച്ച് നടപ്പിലാക്കാന്‍ വനം മന്ത്രി എ.കെ.ശശീന്ദ്രന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന സമിതി യോഗത്തില്‍ തീരുമാനം. തൊഴിലുറപ്പ് തൊഴിലാളികളെ കൂടി സഹകരിപ്പിക്കാനും തീരുമാനം.വനം മന്ത്രിയായ ശേഷം എ.കെ.ശശീന്ദ്രന്‍ ആദ്യമായാണ് ജില്ലയിലെത്തുന്നത്. രാവിലെ കര്‍ഷക പ്രതിനിധികളുമായും തുടര്‍ന്ന് വകുപ്പ് തല ഉദ്യോഗസ്ഥരുമായും മന്ത്രി ചര്‍ച്ച നടത്തി.
ജില്ലയിലെ മൂന്ന് എം.എല്‍.എ.മാരും അവലോകന യോഗത്തില്‍ പങ്കെടുത്തു. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളില്‍ അതാത് പഞ്ചായത്ത് പ്രതിനിധികളും എം.എല്‍.എ.മാരുമായും ചര്‍ച്ച ചെയ്ത് ഏത് തരത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനമാണോ വേണ്ടത് അത് നടപാക്കാനും പദ്ധതി നടപ്പാക്കുമ്പോള്‍ തൊഴിലുറപ്പ് തൊഴിലാളികളെ കൂടി പങ്കെടുപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.സുതാര്യത ഉറപ്പാക്കാന്‍ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.