പട്ടാപകല്‍ കാട്ടാന വീടിന് നേരെ പാഞ്ഞടുത്തു;ഭീതിയോടെ പ്രദേശവാസികള്‍.

0

തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളം രണ്ടാം ഗേറ്റില്‍ നമ്പൂനംകണ്ടിയില്‍ പുഷ്പന്റെ വീടിന് നേരെയാണ് കാട്ടുകൊമ്പന്‍ ഇന്ന് രാവിലെ പാഞ്ഞടുത്തത്.ഈ സമയം മുറ്റത്തു നിന്നിരുന്ന പുഷ്പന്റെ മകന്റെ കരച്ചില്‍ കേട്ടെത്തിയ പരിസരവാസികള്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് ആന പിന്തിരിഞ്ഞു പോയത്.പ്രദേശവാസിയായ വട്ടപാറ ജോയിയും ആനയുടെ മുമ്പില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കാട്ടിക്കുളം, രണ്ടാം ഗയിറ്റ്, ചേലൂര്‍ പ്രദേശത്ത് സ്ഥിരമായി വരുന്നതും ടോര്‍ച്ചടിച്ചാല്‍ ആളുകള്‍ക്ക് നേരെ പാഞ്ഞടുക്കുന്ന ആനയാണ് ഇന്നും ജനവാസകേന്ദ്രത്തില്‍ എത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!