ഇന്ന് ഒന്നാം ഓണം;ഉത്രാടപാച്ചിലില്‍ മലയാളി
ഇന്ന് ഉത്രാടം. കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ തിരുവോണത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് മലയാളികള്‍. വിപണികള്‍ സജീവമായി കഴിഞ്ഞു. എന്നാല്‍ ആഘോഷത്തിനിടെ രോഗവ്യാപനം രൂക്ഷമാകാതിരിക്കാന്‍ പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുകയാണ് പൊലീസും ആരോഗ്യവകുപ്പും. ഗൃഹാതുര സ്മരണകള്‍ അയവിറക്കി ലോകത്തിന്റെ ഏത് കോണിലായാലും മലയാളി ഓണം ആഘോഷിക്കും. എന്നാല്‍ ഇത്തവണ നൂറ്റാണ്ടിന്റെ മഹാമാരിയില്‍ പകച്ചുനില്‍ക്കുമ്പോള്‍ ഓണമുണ്ടെങ്കിലും ഓണക്കളികളോ പൂവിളികളോ ഇല്ല. മാസ്‌കിട്ട്, ഗ്യാപ്പിട്ട്, സോപ്പിട്ട് ആണ് മലയാളി ഇത്തവണ ഓണം ആഘോഷിക്കുന്നത്. ഒത്തുചേരലുകളെല്ലാം താത്കാലികമായി മാറ്റിവച്ച് വീടിനകത്തെ നാല് ചുവരുകള്‍ക്കത്തേക്ക് ഇത്തവണയും ഓണം ചുരുങ്ങുകയാണ്.