മരം കയറ്റി വന്ന ലോറി നിയന്ത്രണം വിട്ടു;അപകടം ഒഴിവായത് തലനാരിഴയ്ക്ക്.

0

മീനങ്ങാടി അമ്പലവയല്‍ റോഡില്‍ താഴത്തുവയല്‍ കയറ്റം കയറുന്നതിനിടെയാണ് കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെ മരം ലോഡുമായി വന്ന ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുന്നത്. റോഡിനോട് ചേര്‍ന്ന് നില്‍ക്കുന്ന വീടുകള്‍ക്ക് നേരെ പോകുന്ന വാഹനത്തെ ഡ്രൈവറുടെ അവസരോചിതമായ ഇടപെടലിലൂടെ സമീപത്തെ മണ്‍തിട്ടയിലേക്ക് ഇടിച്ച് നിര്‍ത്താന്‍ കഴിഞ്ഞതും,രാത്രി വൈകിയതിനാല്‍ വാഹനത്തിരക്ക് കുറഞ്ഞതുമാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. പള്‍സ് എമര്‍ജന്‍സി മീനങ്ങാടി യൂണിറ്റ് പ്രസിഡണ്ട് അക്ബറിന്റെ നേതൃത്വത്തില്‍ രണ്ട് ജെ.സി.ബിയും, കല്‍പ്പറ്റയില്‍ നിന്നെത്തിയ ക്രയിനും ഉപയോഗിച്ചാണ് രാത്രി ഒരു മണിയോടെ ലോറി ഉയര്‍ത്തി ഭാഗികമായി തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!