കാലിത്തീറ്റയുടെ വിലവര്‍ദ്ധനവ് ക്ഷീരകര്‍ഷകര്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്. കടലപിണ്ണാക്ക്, കാലിതീറ്റ അടക്കമുള്ളവയ്ക്കാണ് വില കുതിച്ചുയര്‍ന്നിരിക്കുന്നത്.50കിലോ വരുന്ന ചാക്കിന് 55 രൂപമുതല്‍ 250 രൂപവരെയാണ് വര്‍ദ്ധനവ് വന്നരിക്കുന്നത്. കടലപിണ്ണാക്കിന് 20 ദിവസം മുമ്പ് കിലോയക്ക് 45 രൂപയായിരുന്നു വില. ഇന്നത് 58- 60 രൂപ എന്നതിലേക്ക് ഉയര്‍ന്നു.ഇന്ധന വിലവര്‍ദ്ധനവാണ് കാലിത്തീറ്റയ്ക്ക് വിലകൂടാന്‍ കാരണമായി ചൂണ്ടികാണിക്കുന്നത്. പാലിന് വിലകൂട്ടണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
കൊവിഡ് പ്രതിസന്ധി കാലഘട്ടത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് ഇരുട്ടടിയാണ് കാലിത്തീറ്റകളിന്മേലുള്ള വിലവര്‍ദ്ധനവ് മാറിയിരിക്കുകയാണ്. കൊവിഡില്‍ ജോലി ഇല്ലാതായതോടെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്നത് പശുവളര്‍ത്തലിലേക്കായിരുന്നു. എന്നാല്‍ കടലപിണ്ണാക്ക്, കാലിത്തീറ്റകള്‍ അടക്കമുള്ളവയ്ക്ക് ഒരു മാസത്തിന്നിടയ്ക്ക് ക്രമാതീതമായ വിലവര്‍ദ്ധനവാണ് വന്നിരി്ക്കുന്നത്. ജിഎന്‍സി കടലപിണ്ണാക്ക് 25 കിലോയുടെ ബാഗിന് ഒരുമാസം മുമ്പ് 1325 രൂപയായിരുന്നുവില. ഇന്നത് 250 രൂപ വര്‍ദ്ധിച്ച് 1575ലേക്ക് എത്തി. ഇതുപോലെ കെഎസ്, രുചിര, മംഗള, പാലാഴി അടക്കമുള്ള കാലിത്തീറ്റകളുടെ 50കിലോ ചാക്കിന് 55,140, 65 രൂപതോതിലാണ് വിലവര്‍ദ്ധിച്ചിരിക്കുന്നത്. ഇതിനുപുറമെ കോഴി, കാട തീറ്റകള്‍ക്കും വില ഉയര്‍ന്നു. കിലോയ്ക്ക് 24 രൂപയുണ്ടായിരുന്ന കോഴിതീറ്റയുടെ വില 32ലേക്കും, 32 രൂപയുണ്ടായിരുന്ന കാടതീറ്റ 42 ലേക്കും ഉയര്‍ന്നു. ഇന്ധനവിലയവര്‍ധനവിനെ തുടര്‍ന്നുണ്ടായ ചരക്ക് വാഹന വാടക വര്‍നവും നിലിവിലെ വിലവര്‍ദ്ധനവിന് കാരണമായിട്ടുണ്ട്. ഇതെല്ലാം ജീവിക്കാനായി നെട്ടോട്ടമോടുന്ന കര്‍ഷകരുടെ മേലുണ്ടാക്കുന്ന ഇരുട്ടടിയാണന്നും ഇതിനുപരിഹാരം കാണാന്‍ സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ വേണമെന്നുമാണ് ആവശ്യം.