ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി വയനാട് ജില്ലാ ബ്രാഞ്ച് ഓക്സിജന്‍ കോണ്‍സന്റ്രേറ്ററുകള്‍, മാസ്കുകള്‍, ഗൗണുകള്‍ എന്നിവ സുല്‍ത്താന്‍ ബത്തേരി താലൂക്ക് ആശുപത്രിക്ക് കൈമാറി. ബത്തേരി താലൂക്ക് ഹോസ്പിറ്റല്‍ ഓഡിറ്റോറിയത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടന്ന ചടങ്ങില്‍ ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ സേതു ലക്ഷ്മി റെഡ് ക്രോസ് വയനാട് ജില്ലാ അഡ്ഹോക്ക് കമ്മിറ്റി അംഗം കെ ജി സതീശനില്‍ നിന്നും ഓക്സിജന്‍ കോണ്‍സെന്ററേറ്ററുകള്‍ ഏറ്റുവാങ്ങി.
ജില്ല അഡ്ഹോക്ക് കമ്മറ്റി അംഗം ആര്.കെ. അനില്‍കുമാര്‍ അദ്ധ്യക്ഷനായി. റെഡ് ക്രോസ് താലൂക്ക് ഇന്‍-ചാര്‍ജ് സുനില്‍ ബാബു ഡോ.സുരാജ്, ഡോ. ഹബീബ്, ഹെഡ് നഴ്സ് അല്‍സ് എം. ജോണ്‍ എന്നിവര്‍ സംസാരിച്ചു.