സംസ്ഥാനത്ത് കടുത്ത വാക്സിന്‍ ക്ഷാമം.വയനാട് ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ സ്റ്റോക്ക് പൂര്‍ണ്ണമായും തീര്‍ന്നു.
വാക്‌സിന്‍ ക്ഷാമം പരിഹരിക്കുന്നതില്‍ നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു.വാക്സിന്‍ ക്ഷാമം കാരണം പല വാക്സിനേഷന്‍ കേന്ദ്രങ്ങളും ഇന്ന് പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. വയനാട്,തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ വാക്സിന്‍ പൂര്‍ണമായും തീര്‍ന്നത്.സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗം വിലയിരുത്തി. വളരെ കുറച്ച് വാക്സിന്‍ മാത്രമാണിനി സ്റ്റോക്കുള്ളത്. വാക്‌സിന്‍ മറ്റന്നാള്‍ വാക്സിന്‍ വരുമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. എത്രയും വേഗം സംസ്ഥാനത്തിന് കേന്ദ്രം കൂടുതല്‍ വാക്സിന്‍ ലഭ്യമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഇതിനിടെ സംസ്ഥാനത്ത് ഇന്ന് രണ്ടര ലക്ഷത്തോളം പേര്‍ക്ക് വാക്‌സിന്‍ നല്‍കി.
അതേസമയം, സംസ്ഥാനത്ത് ആരംഭിച്ച വാക്സിനേഷന്‍ യജ്ഞം വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് ശക്തമാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. വാക്സിനേഷന്‍ വര്‍ധിപ്പിച്ച് പരമാവധി പേര്‍ക്ക് വാക്സിന്‍ നല്‍കാനാണ് ഈ യജ്ഞത്തിലൂടെ ശ്രമിക്കുന്നത്. ഘട്ടം ഘട്ടമായിട്ടായിരിക്കും വാക്സിനേഷന്‍ യജ്ഞം നടപ്പിലാക്കുക.