ഗവ:ഹോസ്പിറ്റല്‍ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണം ഒപ്പ് ശേഖരണം നടത്തി

0

പനമരം ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ താലൂക്ക് ആശുപത്രിയായി ഉയര്‍ത്തണമെന്ന ആവശ്യം ഉന്നയിച്ച്
പനമരം ടൗണ്‍ മുസ്ലിം ലിഗിന്റെ നേതൃത്വത്തില്‍ പൊതുജനങ്ങളില്‍ നിന്നും ഒപ്പ് ശേഖരണം നടത്തി.ലീഗ് നേതാവ് ഡി.അബ്ദുള്ള ഉദ്ഘാടനം ചെയ്തു.മാനന്തവാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി പി. കെ .അസ്മത്,മുസ്ലിം ലീഗ് നേതാക്കന്മാരായ അസീസ് കുനിയന്‍,കണ്ണോളി മുഹമ്മദ്,ജാബിര്‍ വരിയില്‍, ഷാജഹാന്‍ കോവ,സാദിക് ബി കെ, കെ ടി അഷ്‌കര്‍ അലി, സൗപാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.കോവിഡ് മാനദണ്ഡം പാലിച്ചാണ് ഒപ്പ് ശേഖരണം നടത്തിയത്.
കൊവിഡ് നിയന്ത്രണങ്ങളുടെ മറവില്‍ മേപ്പാടിയിലെ ചില പൊതുമേഖല ബാങ്കുകള്‍ ഇടുപാടുകാരെ മനപ്പൂര്‍വ്വം ബുദ്ധിമുട്ടിക്കുന്നതായി ആക്ഷേപം. അക്കൗണ്ടില്‍ ഉള്ള പണം പിന്‍വലിക്കുന്നതിനും ചെക്കുകള്‍ മാറ്റിയെടുക്കുന്നതിനുമൊന്നും കഴിയാതെ ഇതുകാരണം ആളുകള്‍ വലയുന്നു എന്നാക്ഷേപം. ഒരു ദിവസം 40ല്‍ കൂടുതല്‍ ഇടപാടുകാരെ സ്വീകരിക്കില്ല തുടങ്ങിയ നിബന്ധനകളാണ് ചില ബാങ്ക് അധികൃതര്‍ മുന്നോട്ടുവെയ്ക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!