കര്‍ഷകരെ ആദരിക്കും
ചിങ്ങം ഒന്ന് കര്‍ഷക ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ മേഖലകളിലുള്ള വെള്ളമുണ്ട കൃഷിഭവന്‍ പരിധിയിലെ മികച്ച കര്‍ഷകരെ ആദരിക്കാന്‍ കൃഷിഭവനില്‍ ചേര്‍ന്ന കാര്‍ഷിക വികസന സമിതിയോഗം തീരുമാനിച്ചു. യോഗം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.അപേക്ഷകര്‍ വെള്ള പേപ്പറില്‍ എഴുതി തയ്യാറാക്കിയ അപേക്ഷ അതതു വാര്‍ഡ് മെമ്പര്‍ക്ക് ആഗസ്റ്റ് ഒമ്പതിനുള്ളില്‍ നല്‍കേണ്ടതാണ്.
മുന്‍ വര്‍ഷങ്ങളില്‍ ആദരിച്ചിട്ടുള്ള കര്‍ഷകര്‍ അപേക്ഷ നല്‍കേണ്ടതില്ല.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജംഷീര്‍ കുനിങ്ങാരത് അധ്യക്ഷനായി.കൃഷി ഓഫീസര്‍ എം.ശരണ്യ, ബ്ലോക്ക് മെമ്പര്‍മാരായ പി.കെ. അമീന്‍, വി.ബാലന്‍., അസിസ്റ്റന്റ് കൃഷി ഓഫീസര്‍ എസ്.സ്റ്റാര്‍ലി, പി.വി. ബാലന്‍,എന്‍.പി. പ്രകാശന്‍,പി.മമ്മൂട്ടി,പുതിയോട്ടില്‍ അമ്മദ്,കെ.പി.രാജന്‍,ജയപ്രസാദ് കെ,സതീഷ് കെ,എം.ഗോവിന്ദന്‍, പുത്തൂര്‍ ഉമ്മര്‍,സീനത്ത് പി എന്നിവര്‍ സംസാരിച്ചു.
അപേക്ഷ സ്വീകരിക്കുന്ന മേഖലകള്‍ ചുവടെ കൊടുക്കുന്നു.ഒരാള്‍ക്ക് ഒരു മേഖലയില്‍ മാത്രമേ അപേക്ഷ നല്‍കുവാന്‍ സാധിക്കുകയുള്ളൂ.
1) മികച്ച ജൈവ കര്‍ഷകന്‍/കര്‍ഷക
2) നെല്ല് കര്‍ഷകന്‍/കര്‍ഷക
3) കുരുമുളക്/കാപ്പി കര്‍ഷകന്‍/കര്‍ഷക
4) വനിത കര്‍ഷക
5) എസ്.സി/എസ്.ടി കര്‍ഷകന്‍/കര്‍ഷക
6) യുവ കര്‍ഷകന്‍
7) യുവ കര്‍ഷക
8) ക്ഷീര കര്‍ഷകന്‍/കര്‍ഷക
9) ഔഷധസസ്യ കൃഷി ചെയ്യുന്നവര്‍
10)മത്സ്യ കര്‍ഷകര്‍
11) പ്രവാസി കര്‍ഷകര്‍
12) കര്‍ഷക തൊഴിലാളി