ഇത്തവണയും പൊന്‍കുഴി ശ്രീരാമ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവു ബലി ഇല്ല. കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് വാവു ബലി ക്ഷേത്രസമിതി ഒഴിവാക്കിയിരിക്കുന്നത്. കര്‍ക്കിട വാബുബലി ദിനത്തില്‍ പിതൃ മോക്ഷത്തിന്നായി പിതൃ പൂജനടത്താനാണ് തീരുമാനം.കഴിഞ്ഞവര്‍ഷവും കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ബലി കര്‍മ്മങ്ങള്‍ ക്ഷേത്രത്തില്‍ നടത്തിയിരുന്നില്ല.കൊവിഡ് പ്രതിനന്ധിക്ക് മുമ്പ് സംസ്ഥാനത്തിന് അകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടെയെത്തി ബലികര്‍മ്മങ്ങള്‍ നടത്തിയിരുന്നത്.
കര്‍ക്കിടക വാവു ബലിദിനത്തില്‍ ആയിരങ്ങള്‍ പിതൃക്കള്‍ക്ക് ബലിയിടാനായി എത്തുന്ന പൊന്‍കുഴി ശ്രീരാമ ക്ഷേത്രത്തില്‍ ഇത്തവണ ബലി കര്‍മ്മങ്ങള്‍ ഉണ്ടായിരിക്കില്ല. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാലാണ് ക്ഷേത്ര സമിതി വാവുബലി കര്‍മ്മങ്ങള്‍ ഇത്തവണയും ഒഴിവാക്കിയിരിക്കുന്നത്. വാവു ബലിദിനമായ ഓഗസ്റ്റ് എട്ടിന് ക്ഷേത്രത്തില്‍ പിതൃമോക്ഷത്തിന്നായി പിതൃപൂജ നടത്തുമെന്ന് ക്ഷേതം സമിതി സെക്രട്ടറി പറഞ്ഞു. കഴിഞ്ഞവര്‍ഷവും കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ബലി കര്‍മ്മങ്ങള്‍ ക്ഷേത്രത്തില്‍ നടത്തിയിരുന്നില്ല. കൊവിഡ് പ്രതിനന്ധിക്ക് മുമ്പ് സംസ്ഥാനത്തിന് അകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് വിശ്വാസികളാണ് ഇവിടെയെത്തി ബലികര്‍മ്മങ്ങള്‍ നടത്തിയിരുന്നത്.